ജാതി-മത ഭേദമന്യേ പള്ളി സന്ദര്‍ശനത്തിന് അവസരമൊരുക്കി; മതമൈത്രിയുടെ മഹനീയ മാതൃകയായി ഉദുമ പടിഞ്ഞാര്‍

ഉദുമ: വിശ്വാസത്തിന്റെയും ആത്മ ചൈതന്യത്തിന്റെയും നിറവില്‍ നന്മയുടെ ഹൃദയത്തുടിപ്പുമായി സൗഹാര്‍ദ്ദത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിച്ച് സഹോദര സമുദായാംഗങ്ങളെ വരവേറ്റ് ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി.പുനര്‍ നിര്‍മ്മിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌നേഹക്കൂട്ടായ്മ എന്ന പേരില്‍ ഒരുക്കിയ മസ്ജിദ് സന്ദര്‍ശനം മാനവ സാഹോദര്യത്തിന്റെ മഹനീയ മാതൃകയായി. മനോഹരമായി പുതുക്കിപ്പണിത പള്ളി ഉദ്ഘാടനത്തിന് മുന്നോടിയായി ഇതര മതസ്ഥര്‍ക്ക് കാണാന്‍ അവസരമൊരുക്കിയപ്പോള്‍ നാടിന്റെ നാനാതുറയിലുള്ളവര്‍ കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ രാത്രി വൈകിയും മസ്ജിദ് സന്ദര്‍ശിക്കാനെത്തി.പള്ളിയുടെ എല്ലാ ഭാഗങ്ങളും കാണാന്‍ അവസരമൊരുക്കി. നാടിന്റെ മതേതര […]

ഉദുമ: വിശ്വാസത്തിന്റെയും ആത്മ ചൈതന്യത്തിന്റെയും നിറവില്‍ നന്മയുടെ ഹൃദയത്തുടിപ്പുമായി സൗഹാര്‍ദ്ദത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിച്ച് സഹോദര സമുദായാംഗങ്ങളെ വരവേറ്റ് ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി.
പുനര്‍ നിര്‍മ്മിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌നേഹക്കൂട്ടായ്മ എന്ന പേരില്‍ ഒരുക്കിയ മസ്ജിദ് സന്ദര്‍ശനം മാനവ സാഹോദര്യത്തിന്റെ മഹനീയ മാതൃകയായി. മനോഹരമായി പുതുക്കിപ്പണിത പള്ളി ഉദ്ഘാടനത്തിന് മുന്നോടിയായി ഇതര മതസ്ഥര്‍ക്ക് കാണാന്‍ അവസരമൊരുക്കിയപ്പോള്‍ നാടിന്റെ നാനാതുറയിലുള്ളവര്‍ കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ രാത്രി വൈകിയും മസ്ജിദ് സന്ദര്‍ശിക്കാനെത്തി.
പള്ളിയുടെ എല്ലാ ഭാഗങ്ങളും കാണാന്‍ അവസരമൊരുക്കി. നാടിന്റെ മതേതര സംസ്‌കാരത്തില്‍ മുന്‍തലമുറ കാട്ടിയ മാതൃക പുതിയ തലമുറയും പിന്തുടരുന്നത് സന്തോഷം പകരുന്നുവെന്ന് പാലക്കുന്ന് കഴകം ശ്രീ ഭഗവതിക്ഷേത്രം ജനറല്‍ സെക്രട്ടറി പി.പി ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രസിഡണ്ട് ഉദയ മംഗലം സുകുമാരന്‍, ഒതോത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് എം. പത്മനാഭന്‍, സെക്രട്ടറി ഇ. പ്രമോദ്, ട്രഷറര്‍ കെ.വി. കുട്ടികൃഷ്ണന്‍, ആധ്യാത്മിക പ്രഭാഷന്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍, ഉദുമ പടിഞ്ഞാര്‍ അയ്യപ്പഭജനമന്ദിരം പ്രസിഡണ്ട് കെ.വി. കുഞ്ഞിക്കോരന്‍, ജനറല്‍ സെക്രട്ടറി എ.കെ. സുകുമാരന്‍, ട്രഷറര്‍ വി.വി ദാമോദരന്‍, പാലക്കുന്ന് കഴകം ഉദുമ പടിഞ്ഞാര്‍ പ്രദേശിക സമിതി പ്രസിഡണ്ട് എം.കെ. നാരായണന്‍, സെക്രട്ടറി കെ.വി രാഘവന്‍, ട്രഷറര്‍ കണ്ണന്‍ കടപ്പുറം, ഉദുമ പടിഞ്ഞാര്‍ പ്രദേശ് തിരുമുല്‍ കാഴ്ച കമ്മിറ്റി പ്രസിഡണ്ട് കെ.വി അപ്പു, സെക്രട്ടറി പ്രവിണ്‍ രാജ്, ട്രഷറര്‍ കെ.വി അജയന്‍, പടിഞ്ഞാര്‍ അംബിക സ്‌കൂള്‍ മാനേജര്‍ ശ്രീധരന്‍ കാവു ങ്കാല്‍, പി.ടി.എ പ്രസിഡണ്ട് കെ.വി രഘുനാഥന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പാക്യാര, ചന്ദ്രന്‍ നാലാംവാതുക്കല്‍, ജാസ്മിന്‍ റഷീദ്, ബിന്ദു സുധന്‍, ശകുന്തള ഭാസ്‌കരന്‍ തുടങ്ങിയവര്‍ പള്ളി സന്ദര്‍ശിക്കാനെത്തി. 3000 ല്‍പരം ആളുകള്‍ പള്ളി സന്ദര്‍ശിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
മസ്ജിദില്‍ എത്തിയവരെ മധുര പാനീയവും പലഹാരങ്ങളും ഉദുമ പടിഞ്ഞാര്‍ യു.എ.ഇ. കമ്മിറ്റി സ്‌നേഹ കിറ്റും നല്‍കിയാണ് യാത്രയാക്കിയത്.
ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ സഫര്‍, ട്രഷറര്‍ കെ. ഷാഫി ഹാജി, കെ.എം സാഹിദ്, പി.കെ അഷ്‌റഫ്, സി.എ ഹാഷിം, അബ്ദുല്ലക്കുഞ്ഞി സ്പീഡ് വേ, യൂസഫ് കണ്ണംകുളം, കെ.എം അബ്ദുല്‍ഖാദര്‍, എ. ഹബീബു റഹ്‌മാന്‍ എന്നിവര്‍ സ്വീകരിച്ചു.

Related Articles
Next Story
Share it