ഉദുമ കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവന്‍ തറവാട് തെയ്യംകെട്ട് മാര്‍ച്ച് 28 മുതല്‍

ഉദുമ: പാലക്കുന്ന് കഴകത്തില്‍പെടുന്ന ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മാര്‍ച്ച് 28 മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു.പാലക്കുന്ന് കഴകത്തില്‍ ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയില്‍പെടുന്ന ഈ തറവാട്ടില്‍ 38 വര്‍ഷം മുമ്പ് നടത്തേണ്ടിയിരുന്ന തെയ്യംകെട്ട് ഉത്സവമാണ് 2024ല്‍ നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചത്.പിലിക്കോട് തമ്പാന്‍ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന രാശി ചിന്തയ്ക്ക് ശേഷം തറവാട് തിരുമുറ്റത്ത് ചേര്‍ന്ന ആഘോഷ കമ്മിറ്റി രൂപീകരണ പൊതുയോഗം സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് […]

ഉദുമ: പാലക്കുന്ന് കഴകത്തില്‍പെടുന്ന ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മാര്‍ച്ച് 28 മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചു.
പാലക്കുന്ന് കഴകത്തില്‍ ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയില്‍പെടുന്ന ഈ തറവാട്ടില്‍ 38 വര്‍ഷം മുമ്പ് നടത്തേണ്ടിയിരുന്ന തെയ്യംകെട്ട് ഉത്സവമാണ് 2024ല്‍ നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചത്.
പിലിക്കോട് തമ്പാന്‍ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന രാശി ചിന്തയ്ക്ക് ശേഷം തറവാട് തിരുമുറ്റത്ത് ചേര്‍ന്ന ആഘോഷ കമ്മിറ്റി രൂപീകരണ പൊതുയോഗം സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് രാജന്‍ പെരിയ, ബാലകൃഷ്ണന്‍ നമ്പ്യാര്‍ പെരലടുക്കം, മാലിങ്കന്‍ മുന്നാട്, തറവാട് പ്രസിഡണ്ട് ടി. ദാമോദരന്‍, ജന.സെക്രട്ടറി സുധാകരന്‍ പള്ളിക്കര, ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി പ്രസിഡണ്ട് കെ.വി. രാഘവന്‍, വൈസ് പ്രസിഡണ്ട് ഗിരീഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികള്‍: ഉദയമംഗലം സുകുമാരന്‍ (ചെയ.), പി.കെ. രാജേന്ദ്രനാഥ് (വര്‍കിംഗ് ചെയ.), കെ.ആര്‍. കുഞ്ഞിരാമന്‍ (ജന.കണ്‍.), വി.വി. മോഹനന്‍ (ഖജാന്‍ജി), പി. സുധാകരന്‍ (വര്‍ക്കിംഗ് കോര്‍ഡിനേറ്റര്‍). തെയ്യംകെട്ടിന് മുന്നോടിയായി ഫെബ്രുവരി 21ന് കൂവം അളക്കും.
മാര്‍ച്ച് 28ന് കലവറ നിറയ്ക്കലും 29ന് തെയ്യംകൂടലും. 30ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ ബപ്പിടല്‍, 31ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ ചൂട്ടൊപ്പിക്കലും തുടര്‍ന്ന് മറപിളര്‍ക്കലോടെ സമാപിക്കും.

Related Articles
Next Story
Share it