ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ 2017-19 പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച 2.39 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബില്‍ഡിംഗ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുംപാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് […]

ഉദുമ: ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ 2017-19 പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച 2.39 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബില്‍ഡിംഗ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുംപാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ വിജയന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍, മെമ്പര്‍മാരായ വി.കെ അശോകന്‍, നബീസ പാക്യാര, ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എ മുഹമ്മദലി, ജി.എച്ച്.എസ്.എസ് ഉദുമ ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ അശോകന്‍, മുന്‍ പ്രിന്‍സിപ്പാള്‍ മുരളീധരന്‍ നായര്‍, എസ്.എം.സി ചെയര്‍മാന്‍ ചന്ദ്രന്‍ കൊക്കാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. സന്തോഷ് കുമാര്‍, ബി. ബാലകൃഷ്ണന്‍, കെ.ബി.എം ഷെരീഫ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എം. ലളിത സ്വാഗതവും പി.ടി.എ പ്രസിഡന്റ് എം. അബ്ദുല്‍ സത്താര്‍ മുക്കുന്നോത്ത് നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. രണ്ട് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളിലായി എട്ട് ക്ലാസ് റൂമുകള്‍, ഓഫീസ് റൂം, സ്റ്റാഫ് റൂം, രണ്ട് കമ്പ്യൂട്ടര്‍ ലാബ്, ഫിസിക്‌സ് ലാബ്, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കും. ആണ്‍, പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ശുചി മുറികളും ഇരുനില കെട്ടിടത്തിലുണ്ട്.

Related Articles
Next Story
Share it