ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര പട്ടികയില്‍ ഒന്നാം സ്ഥാനം

പാലക്കുന്ന്: ദേശീയ ഗുണനിലവാര സൂചിക പട്ടികയില്‍ (എന്‍.ക്യു.എ.എസ്-നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഉദുമ കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അംഗീകാരത്തിനുള്ള പുരസ്‌കാരം കൈമാറി.ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, ഉദുമ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. മുഹമ്മദ്, മറ്റ് ജീവനക്കാരായ കെ.വി. ഗോപിനാഥ്, ടി. ചിന്താമണി, ജെ. ഷിബു, പി.വി. പുഷ്പ, എ.എന്‍. ധന്യ, […]

പാലക്കുന്ന്: ദേശീയ ഗുണനിലവാര സൂചിക പട്ടികയില്‍ (എന്‍.ക്യു.എ.എസ്-നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഉദുമ കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അംഗീകാരത്തിനുള്ള പുരസ്‌കാരം കൈമാറി.
ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, ഉദുമ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. മുഹമ്മദ്, മറ്റ് ജീവനക്കാരായ കെ.വി. ഗോപിനാഥ്, ടി. ചിന്താമണി, ജെ. ഷിബു, പി.വി. പുഷ്പ, എ.എന്‍. ധന്യ, കെ.വി. ലീന, എ. ഹനീഫ, എം. പ്രേമലത, എസ്. നിഷ എന്നിവര്‍ പങ്കെടുത്തു. പുരസ്‌ക്കാരത്തിന് പുറമെ അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ രണ്ടു ലക്ഷം രൂപ വീതം ആകെ 6 ലക്ഷം രൂപയും ലഭിക്കും.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി വിനിയോഗിക്കാനാണ് ഈ തുക നല്‍കുക.

Related Articles
Next Story
Share it