കള്ളവോട്ടിനെച്ചൊല്ലി ഉദുമയിലെ സ്ഥാനാര്‍ത്ഥികളുടെ വാക് പോര്
കാസര്‍കോട്: ഉദുമ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് ഇന്ന് രാവിലെ സംഘടിപ്പിച്ച 'പഞ്ചസഭ'യില്‍ പ്രധാനമായും ചര്‍ച്ചയായത് കള്ളവോട്ട്. സി.പി.എം. വിജയിക്കുന്നത് കള്ളവോട്ടുകൊണ്ടാണെന്നും എല്ലാ ബൂത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ ഇരിക്കാന്‍ സമ്മതിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ ഇടതു മുന്നണി തയ്യാറാണോ എന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ ചോദിച്ചു. എല്‍.ഡി.എഫിന് ഒരു കള്ളവോട്ടിന്റെയും ആവശ്യമില്ലെന്നും മുന്നണിയുടെ ശക്തികൊണ്ട് തന്നെയാണ് മൂന്നര പതിറ്റാണ്ടായി തങ്ങള്‍ ഇവിടെ ജയിക്കുന്നതെന്നും അഡ്വ. സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. പല ബൂത്തുകളിലും തങ്ങളെ […]
കാസര്‍കോട്: ഉദുമ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് ഇന്ന് രാവിലെ സംഘടിപ്പിച്ച 'പഞ്ചസഭ'യില്‍ പ്രധാനമായും ചര്‍ച്ചയായത് കള്ളവോട്ട്. സി.പി.എം. വിജയിക്കുന്നത് കള്ളവോട്ടുകൊണ്ടാണെന്നും എല്ലാ ബൂത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ ഇരിക്കാന്‍ സമ്മതിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ ഇടതു മുന്നണി തയ്യാറാണോ എന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ ചോദിച്ചു. എല്‍.ഡി.എഫിന് ഒരു കള്ളവോട്ടിന്റെയും ആവശ്യമില്ലെന്നും മുന്നണിയുടെ ശക്തികൊണ്ട് തന്നെയാണ് മൂന്നര പതിറ്റാണ്ടായി തങ്ങള്‍ ഇവിടെ ജയിക്കുന്നതെന്നും അഡ്വ. സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. പല ബൂത്തുകളിലും തങ്ങളെ […]
കാസര്‍കോട്: ഉദുമ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് ഇന്ന് രാവിലെ സംഘടിപ്പിച്ച 'പഞ്ചസഭ'യില്‍ പ്രധാനമായും ചര്‍ച്ചയായത് കള്ളവോട്ട്. സി.പി.എം. വിജയിക്കുന്നത് കള്ളവോട്ടുകൊണ്ടാണെന്നും എല്ലാ ബൂത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ ഇരിക്കാന്‍ സമ്മതിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ ഇടതു മുന്നണി തയ്യാറാണോ എന്നും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ ചോദിച്ചു. എല്‍.ഡി.എഫിന് ഒരു കള്ളവോട്ടിന്റെയും ആവശ്യമില്ലെന്നും മുന്നണിയുടെ ശക്തികൊണ്ട് തന്നെയാണ് മൂന്നര പതിറ്റാണ്ടായി തങ്ങള്‍ ഇവിടെ ജയിക്കുന്നതെന്നും അഡ്വ. സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. പല ബൂത്തുകളിലും തങ്ങളെ ബൂത്തില്‍ ഇരിക്കാന്‍ അനുവദിക്കാറില്ലെന്നും ഇടതു ചായ്‌വ് ഉള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എ. വേലായുധനും പറഞ്ഞു.
ഉദുമയില്‍ ഉണ്ടായത് ജില്ലയിലെ
ഏറ്റവും വലിയ വികസനം -കുഞ്ഞമ്പു
കഴിഞ്ഞ കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസനം ഉണ്ടായ മണ്ഡലം ഉദുമയാണ്. ബാവിക്കര തടയണ പദ്ധതി കാസര്‍കോട് പ്രദേശത്തെ ഉപ്പുവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് മാത്രമല്ല, പ്രദേശത്തെ പുഴകളില്‍ ജല നിരപ്പ് ഉയര്‍ന്നതിന് വലിയ കാരണമായി. ചെക്ക്ഡാമിനോടനുബന്ധിച്ച് ഒരു ടൂറിസ്റ്റ് സ്‌പോട്ട് നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ലൈഫ് പദ്ധതി വലിയ തോതില്‍ ഗുണം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി നിരവധി പാലങ്ങളും റോഡുകളും നിര്‍മ്മിച്ചു. മൂന്നര പതിറ്റാണ്ട് കാലമായി എല്‍.ഡി.എഫിനൊപ്പം നിന്ന ഉദുമ മണ്ഡലത്തിന് അതിന്റെ നേട്ടമുണ്ടായി. ഇത്തവണയും ഇടതുമുന്നണി ജയിക്കും. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും. ജില്ലക്ക് മെഡിക്കല്‍ കോളേജ് അനുവദിക്കുകയാണെങ്കില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഉദുമയിലുണ്ട്. ലോ കോളേജിനും അനുയോജ്യമായ മേഖലയാണ്. വൈവിധ്യമാര്‍ന്ന, നൂതനമായ ആശയങ്ങളാണ് തനിക്കുള്ളത്. ഏറ്റവും പുതിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ കൊണ്ടുവരും. വിദേശ ഭാഷ പഠിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കും.
കൊലപാതക രാഷ്ട്രീയത്തിന്
എതിരെയുള്ള വിധിയെഴുത്താവും
-ബാലകൃഷ്ണന്‍ പെരിയ
കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താവും ഇത്തവണ ഉദുമയില്‍ ഉണ്ടാവുക. ആയിരം വോട്ടിന് സി.എച്ച്. കുഞ്ഞമ്പുവാണ് മുന്നിലെന്ന് സര്‍വ്വേ ഫലങ്ങള്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അതൊക്കെ മറികടന്നുകൊണ്ട് തന്റെ വിജയം ഉറപ്പുവരുത്തും. പുതിയ ഉദുമ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഉദുമക്ക് ഉണ്ടായ കളങ്കം മായ്ച്ച് കളയണം. ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം വലിയ കളങ്കമാണ് ഈ നാടിനുണ്ടാക്കിയത്. അതിന്റെ പ്രതിഫലനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടു. എന്നിട്ടും പാഠം പഠിക്കാത്ത ഇടതുമുന്നണി സര്‍ക്കാര്‍ ഇപ്പോഴും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടം നടക്കുന്നത് ഉദുമയിലാണ്. ഒരു വികസനവും ഉദുമയില്‍ ഉണ്ടായിട്ടില്ല. രണ്ട് റോഡുകള്‍ കാട്ടി ഉദുമ വല്ലാണ്ടങ്ങ് വികസിച്ചുവെന്ന് അഹങ്കരിക്കരുത്. ഒരു വ്യാവസായിക യൂണിറ്റ് പോലും കൊണ്ടുവന്നില്ല. നല്ലൊരു ആസ്പത്രി ഇല്ല. ആയുസിന്റെ ബലം കൊണ്ട് മാത്രം ജീവിക്കുന്നവരാണ് ഉദുമക്കാര്‍. ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള മണ്ഡലമാണിതെങ്കിലും അവര്‍ക്ക് വേണ്ട മറ്റു സൗകര്യങ്ങള്‍ ഒരുക്കിയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പെരിയ എയര്‍സ്ട്രിപ് പദ്ധതിക്ക് ബജറ്റില്‍ പത്ത് കോടി രൂപ ഉള്‍പ്പെടുത്തി. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി അത് അനാഥമായി കിടക്കുന്നു. വലിയ സാധ്യതയുള്ള തീര്‍ത്ഥാടക ടൂറിസം വളര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടായില്ല. ബാവിക്കര കുടിവെള്ള പദ്ധതി ഈ മണ്ഡലത്തിലാണ്. എങ്കിലും ഇവിടെ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമാണ്. വന്യമൃഗ ശല്യം തടയാന്‍ കാര്യമായ നടപടി ഉണ്ടായില്ല. ഇത്തവണ ഉദുമയില്‍ യു.ഡി.എഫ്. വിജയിക്കും. മണ്ഡലത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള കരിയര്‍ ഗൈഡന്‍സ് സെന്റര്‍ സ്ഥാപിക്കും.
ബി.ജെ.പിയെ അണ്ടര്‍എസ്റ്റിമേറ്റ്
ചെയ്യേണ്ട എന്ന് എ. വേലായുധന്‍
ഉദുമ വികസന മുരടിപ്പിന്റെ മുന്തിയ ചിത്രമാണ്. ഇടത്-വലത് മുന്നണികള്‍ അവകാശപ്പെടുന്ന വികസനം പത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നു. വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങളില്ല. രണ്ട് റോഡുകള്‍ ഒഴിച്ച് അതി ദയനീയമാണ് ഉദുമയുടെ ചിത്രം. കടം വാങ്ങി കുന്നുകൂട്ടി വികസനം ഉണ്ടാക്കിയെന്ന് പറയുന്നവര്‍ എന്ത് വികസനമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണം. എന്റെ നാട്ടിലെ ഷിന്റോ എന്ന ചെറുപ്പക്കാരന്റെ അവസ്ഥയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റേത്. ഷിന്റോയ്ക്ക് വലിയ വീടും കാറുമൊക്കെ ഉണ്ട്. അതൊക്കെ കടം വാങ്ങിയതാണ്. അത് തന്നെയാണ് ഇന്നത്തെ കേരള സര്‍ക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്. കടം വാങ്ങി പലിശ പെരുകികൂട്ടി അതൊക്കെ പിന്നാലെ വരുന്ന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉദുമയില്‍ എല്ലാവരും ഉറ്റുനോക്കുന്നത് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയുമാണ്. ഞങ്ങളെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യുന്നു. ഇത്തവണ എന്‍.ഡി.എ. ജയിക്കും-വേലായുധന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു.