ഉദുമക്കാര്‍ കൂട്ടായ്മ കുടുംബ സംഗമം നടത്തി

പാലക്കുന്ന്: ഒരുമയും സൗഹൃദവും ഉയര്‍ത്തി ഉദുമക്കാര്‍ കൂട്ടായ്മ കുടുംബ സംഗമം സ്‌നേഹസാഗരമായി. പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവ താരം കെ.എസ്. സ്വര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, കാര്‍ട്ടൂണിസ്റ്റ് കെ.എ. ഗഫൂര്‍, സിനിമ […]

പാലക്കുന്ന്: ഒരുമയും സൗഹൃദവും ഉയര്‍ത്തി ഉദുമക്കാര്‍ കൂട്ടായ്മ കുടുംബ സംഗമം സ്‌നേഹസാഗരമായി.
പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവ താരം കെ.എസ്. സ്വര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അധ്യക്ഷതവഹിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, കാര്‍ട്ടൂണിസ്റ്റ് കെ.എ. ഗഫൂര്‍, സിനിമ നടന്‍ പ്രയാണ്‍ വിഷ്ണു, കണ്‍വീനര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ പ്രസംഗിച്ചു.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ കായകല്‍പ് അവാര്‍ഡ് നേടിയ ഉദുമ കുടുംബാരോഗ്യ കേന്ദ്രം, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'തിങ്കളാഴ്ച നിശ്ചയം' സിനിമയിലെ അഭിനേത്രി മിനി ഷൈന്‍, ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കേരള സംസ്ഥാന കമ്മീഷണര്‍ (റോവര്‍) ആയി നിയമിതനായ അജിത് സി. കളനാട്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് വിജയി മനോജ് മേഘ, കേരള ഹൈക്കോടതിയില്‍ നിന്ന് അഡ്വക്കറ്റായി എന്റോള്‍ ചെയ്ത മുഹമ്മദ് ആരിഫ് ഉദുമ പടിഞ്ഞാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ യാസര്‍ അറഫാത്ത് ഉദുമ പടിഞ്ഞാര്‍, അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ 2021- 22 വര്‍ഷത്തെ കര്‍ഷക ജ്യോതി അവാര്‍ഡ് നേടിയ യുവ കര്‍ഷകന്‍ പി. അനില്‍ കുമാര്‍, ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എന്‍.എ. ഭരതന്‍, വിദേശത്ത് നിന്നും എം.ബി.ബി.എസ് പഠനംപൂര്‍ത്തിയാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ യോഗ്യത നേടിയ ഡോ. അഹ്‌സന്‍ അബ്ദുല്ല ഉദുമ പടിഞ്ഞാര്‍, മംഗളൂരു ഏനപ്പോയ മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസില്‍ ഉന്നത വിജയം നേടിയ ഡോ. എ. ഖദീജ മഫാസ ഉദുമ പടിഞ്ഞാര്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ബി. അമല്‍ ബാബു, ശ്രേയ ശ്രീധരന്‍, ഗോകുല്‍ ഗോപാലന്‍, കെ.വി. നക്ഷത്ര, ഫായിസ് ഹമ്മാദ്, ഫാത്തിമ അല്‍ സഹറ ഹമീദ്, ബി.കെ ഗൗരി, അമന്‍ യശസ്വിന്‍ മഹാദേവ്, കേരള എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം റാങ്ക് നേടിയ അതുല്‍ അഖിലേഷ് എന്നിവരെ ആദരിച്ചു.

Related Articles
Next Story
Share it