ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ തകര്‍ന്ന നടപ്പാത നവീകരിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന് മുന്നിലെ തകര്‍ന്ന നടപ്പാത പുനര്‍നിര്‍മ്മിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. 1989-92ലെ എഫ് ബാച്ചായ ഒരു വട്ടം കൂടി കൂട്ടായ്മയാണ് അരലക്ഷം രൂപ ചെലവഴിച്ച് നടപ്പാത നവീകരിച്ച് നല്‍കിയത്. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷമി പുനര്‍നിര്‍മ്മിച്ച നടപ്പാത സ്‌കൂളിന് സമര്‍പ്പിച്ചു. ശ്രീലത മുന്നാട് അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകന്‍ മധുസൂദനന്‍ മുഖ്യാഥിതിയായി. പഞ്ചായത്തംഗം പി.ആര്‍ പുഷ്പാവതി, അജിത സി.കെ, ബിന്ദു കെ.വി, ഗണേശന്‍ പാക്കം സംസാരിച്ചു. ശശി ബാര […]

ഉദുമ: ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന് മുന്നിലെ തകര്‍ന്ന നടപ്പാത പുനര്‍നിര്‍മ്മിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ. 1989-92ലെ എഫ് ബാച്ചായ ഒരു വട്ടം കൂടി കൂട്ടായ്മയാണ് അരലക്ഷം രൂപ ചെലവഴിച്ച് നടപ്പാത നവീകരിച്ച് നല്‍കിയത്. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷമി പുനര്‍നിര്‍മ്മിച്ച നടപ്പാത സ്‌കൂളിന് സമര്‍പ്പിച്ചു.
ശ്രീലത മുന്നാട് അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകന്‍ മധുസൂദനന്‍ മുഖ്യാഥിതിയായി. പഞ്ചായത്തംഗം പി.ആര്‍ പുഷ്പാവതി, അജിത സി.കെ, ബിന്ദു കെ.വി, ഗണേശന്‍ പാക്കം സംസാരിച്ചു. ശശി ബാര സ്വാഗതവും ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it