യു.ഡി.എഫ് ആത്മ പരിശോധന നടത്തണം-ഒ.ഐ.സി.സി

ജിദ്ദ: പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2015 നെ അപേക്ഷിച്ച് യു.ഡി.എഫിന്റെ നില മെച്ചപ്പെടുത്തുവാന്‍ സാധിച്ചുവെന്നും എന്നാല്‍ പ്രതീക്ഷ വിജയം കൈവരിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒ.ഐ.സി.സി സൗദി ജിദ്ദ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം.എച്ച്. ഹാരിസ് ഷേണി പത്രകുറിപ്പില്‍ പറഞ്ഞു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കൃത്യമായ തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതില്‍ വ്യക്തമായ പ്രതിബന്ധം ഉണ്ടായിട്ടുണ്ട്. ഡി.സി.സി പ്രസിഡണ്ടുമാരടക്കമുള്ള കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ക്കാണ് ഈ കാലയളവില്‍ കോവിഡ് പോസിറ്റീവ് ആയത്. പല സ്ഥലങ്ങളിലും ക്വാറന്റൈനിന്റെ പേരില്‍ നടന്ന […]

ജിദ്ദ: പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 2015 നെ അപേക്ഷിച്ച് യു.ഡി.എഫിന്റെ നില മെച്ചപ്പെടുത്തുവാന്‍ സാധിച്ചുവെന്നും എന്നാല്‍ പ്രതീക്ഷ വിജയം കൈവരിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒ.ഐ.സി.സി സൗദി ജിദ്ദ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം.എച്ച്. ഹാരിസ് ഷേണി പത്രകുറിപ്പില്‍ പറഞ്ഞു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കൃത്യമായ തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതില്‍ വ്യക്തമായ പ്രതിബന്ധം ഉണ്ടായിട്ടുണ്ട്. ഡി.സി.സി പ്രസിഡണ്ടുമാരടക്കമുള്ള കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ക്കാണ് ഈ കാലയളവില്‍ കോവിഡ് പോസിറ്റീവ് ആയത്. പല സ്ഥലങ്ങളിലും ക്വാറന്റൈനിന്റെ പേരില്‍ നടന്ന പോസ്റ്റല്‍ വോട്ട് നിര്‍ണ്ണായകമായി മാറി.
ഇത് കൈകാര്യം ചെയുന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വത്തിനു അപാകതകള്‍ സംഭവിച്ചതായി അറിയുന്നു. നിരവധി വാര്‍ഡുകളില്‍ പോസ്റ്റല്‍ വോട്ടിന് ആണ് യു.ഡി.എഫ് പരാജയപ്പെട്ടത്. 2015ലെ തിരഞ്ഞെടുപ്പിനേക്കാളും യു.ഡി.എഫിന് 13 ഗ്രാമ പഞ്ചായത്തുകള്‍ അധികം ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 37 ഗ്രാമപഞ്ചായത്തുകളുടെ ഭരണമാണ് ഇപ്പോള്‍ നഷ്ടമായത്. നഗരസഭകളില്‍ യു.ഡി.എഫ് 45 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫിന് മുമ്പത്തെ അപേക്ഷിച്ചു 10 എണ്ണത്തില്‍ ഭരണം നഷ്ടമായി. ജില്ലാ പഞ്ചായത്ത് കാര്യത്തില്‍ വലിയ പരാജയമാണ് യു.ഡി.എഫിന് ഉണ്ടായിട്ടുള്ളത്. ഇത് നേതൃത്ത്വം കൃത്യമായി പരിശോധിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ഒ.ഐ.സി.സി. അഭിപ്രായപ്പെട്ടു. പ്രദേശിക ഭരണ സ്ഥാപനങ്ങളിലേക്ക് എല്ലാ കാലത്തും എല്‍.ഡി.എഫിനെ അപേക്ഷിച്ച് യു.ഡി.എഫിന് വിജയ തിളക്കം കുറയുന്നത്തിന്റെ കാരണങ്ങള്‍ വ്യക്തമായി പരിശോധിച്ച് ആവശ്യമായ പ്രവര്‍ത്തന മാറ്റങ്ങള്‍ വരുത്തുവാന്‍ നേതൃത്വം ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it