ഭൂരിപക്ഷം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തി യുഡിഎഫ്, ഒരു നിമിഷത്തെ കൈയ്യബദ്ധം ഇല്ലാതാക്കിയത് ഭരണത്തിലെത്താനുള്ള അവസരം; എല്‍ഡിഎഫ് ഭരണം ഉറപ്പാക്കി

എരുമേലി: ഭൂരിപക്ഷം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണത്തിലേറാനാകാതെ യുഡിഎഫ്. ഒരു നിമിഷത്തെ കൈയ്യബദ്ധത്തില്‍ ഇല്ലാതായത് ഭരണത്തിലെത്താനുള്ള അവസരമാണ്. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ് സംഭവം. യുഡിഎഫും എല്‍ഡിഎഫും 11 വീതം സീറ്റുകള്‍ നേടിയ പഞ്ചായത്തില്‍ യുഡിഎഫിന് ഒരു വിമതന്റെ പിന്തുണയുണ്ടായിരുന്നു. 12 വോട്ടുകള്‍ ഉറപ്പാക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ വിമത വോട്ട് അടക്കം 11 വീതം വോട്ടുകള്‍ ഇരുമുന്നണികളും നേടുകയും നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണത്തിലെത്തുകയുമായിരുന്നു. എല്‍ഡിഎഫിലെ തങ്കമ്മ ജോര്‍ജ് […]

എരുമേലി: ഭൂരിപക്ഷം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണത്തിലേറാനാകാതെ യുഡിഎഫ്. ഒരു നിമിഷത്തെ കൈയ്യബദ്ധത്തില്‍ ഇല്ലാതായത് ഭരണത്തിലെത്താനുള്ള അവസരമാണ്. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ് സംഭവം. യുഡിഎഫും എല്‍ഡിഎഫും 11 വീതം സീറ്റുകള്‍ നേടിയ പഞ്ചായത്തില്‍ യുഡിഎഫിന് ഒരു വിമതന്റെ പിന്തുണയുണ്ടായിരുന്നു.

12 വോട്ടുകള്‍ ഉറപ്പാക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ വിമത വോട്ട് അടക്കം 11 വീതം വോട്ടുകള്‍ ഇരുമുന്നണികളും നേടുകയും നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണത്തിലെത്തുകയുമായിരുന്നു. എല്‍ഡിഎഫിലെ തങ്കമ്മ ജോര്‍ജ് കുട്ടി പ്രസിഡന്റ് പദത്തിലെത്തി. ഒരു വനിതാ അംഗത്തിന്റെ വോട്ടാണ് അസാധുവായത്.

Related Articles
Next Story
Share it