കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ നിലവിലെ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികള്‍ അഴിമതി നിറഞ്ഞതാണെന്നാരോപിച്ചും പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ചെയര്മാന് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് ചെയര്മാന് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. സുമിത്രന് പി.പി സ്വാഗതം പറഞ്ഞു. സാജിദ് മൗവ്വല്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.എം ഇഖ്ബാല്‍, രാജീവന് നമ്പ്യാര്‍, അഡ്വ. ഷംസുദ്ദീന്, മജീദ് പട്ട്ള, ഹബീബ്, സൈമ സി.എ, ജാസ്മിന് കബീര്‍ ചെര്‍ക്കളം, ജമീല അഹമ്മദ്, അബ്ദുല്‍ റഹ്മാന് ഹാജി പട്ട്ള, മുത്തലിബ് പാറക്കെട്ട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത്നഗര്‍, മഹ്മൂദ് വട്ടയക്കാട്, യു. സഹദ് ഹാജി, മജീദ്പടിഞ്ഞാര്, കരീം ബാവ, അബ്ദുസഫ, ഹനീഫ അറന്തോട്, സന്തോഷ് ക്രാസ്റ്റ, അബ്ദുല്‍ കരീം പട്ട്ള, ധര്‍മധീര ചേനക്കോട്, കരിം മൊഗര്‍, അഷ്റഫ് ഉറുമി, ശിഹാബ് പാറക്കെട്ട്, കലന്തര്‍ ഷാഫി നേതൃത്വം നല്കി.