പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000 രൂപ, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കും; യു.ഡി.എഫ്. പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തുമെന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികക്ക് തൊട്ടുപിന്നാലെ പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000 രൂപ വീതം വര്‍ഷത്തില്‍ 72,000 രൂപ നല്‍കുമെന്നും സാമൂഹികക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ച് യു.ഡി.എഫ്. പ്രകടന പത്രിക. ഇന്ന് രാവിലെയാണ് യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. അര്‍ഹരായവര്‍ക്ക് 5 ലക്ഷം വീട് നിര്‍മ്മിച്ച് നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും വാഗ്ദത്തമുണ്ട്. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ ഏറ്റവും കാതലായ വാഗ്ദാനം. […]

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തുമെന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികക്ക് തൊട്ടുപിന്നാലെ പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000 രൂപ വീതം വര്‍ഷത്തില്‍ 72,000 രൂപ നല്‍കുമെന്നും സാമൂഹികക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ച് യു.ഡി.എഫ്. പ്രകടന പത്രിക. ഇന്ന് രാവിലെയാണ് യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. അര്‍ഹരായവര്‍ക്ക് 5 ലക്ഷം വീട് നിര്‍മ്മിച്ച് നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും വാഗ്ദത്തമുണ്ട്. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ ഏറ്റവും കാതലായ വാഗ്ദാനം. ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത അര്‍ഹരും തൊഴില്‍ രഹിതരുമായ വീട്ടമ്മമാര്‍ക്ക് രണ്ടായിരം രൂപ നല്‍കും. എല്ലാ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും.
പ്രകടന പത്രിക പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
100 യൂണിറ്റ് വൈദ്യുതി സൗജന്യം, പ്രളയത്തിന് മുമ്പുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും.
രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, കോവിഡ് മൂലം ദുരിതത്തിലായവര്‍ക്ക് സഹായം നല്‍കും-തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

Related Articles
Next Story
Share it