മുള്ളേരിയ: മുള്ളേരിയ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും നിക്ഷേപകരുടെ പണം കൃത്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി. കുറ്റവാളികളെ സംരക്ഷിക്കുന്നത് സഹകരണ ജീവനക്കാരും സി.പി.എം. നേതാക്കളുമാണെന്ന് യു.ഡി.എഫ്. ആരോപിച്ചു.
സമരയോഗത്തില് പുരുഷോത്തമന് കാടകം സ്വാഗതം പറഞ്ഞു.
യു.ഡി.എഫ്. ചെയര്മാന് ഇ.ആര്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. നേതാക്കളായ വി. ഗോപകുമാര്‍, അയര്‍ക്കാട് ശ്രീധരന്, ഹനീഫ, എ.പി. ഇക്ബാല്‍, മൊയ്തീന് കുഞ്ഞി ഇ.എം, സത്താര്‍, ഹമീദ്, മുഹമ്മദ് കുഞ്ഞി ഇ.എ., സിദ്ദിഖ് ബെള്ളിപ്പാടി, ഹമീദ് മഞ്ഞമ്പാറ, ബലരാമന് നായര്‍, അഡ്വ. രംഞ്ജിത്ത് കുമാര്‍, ഗോപാലന് എസ്.കെ., ശാരദ, ഇബ്രാഹിം ഹാജി, പ്രഭ, രൂപ, ഗുരുപ്രസാദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.