കെ റെയില്‍: സാമൂഹിക-സാമ്പത്തിക-പരിസ്ഥിതിക പദ്ധതിയെ കുറിച്ച് പഠനം നടത്തണം-എം.എം ഹസന്‍

കാസര്‍കോട്: കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക പഠനം നടത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ആവശ്യപ്പെട്ടു. ഡിസിസി ഓഫീസില്‍ യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 65,000 കോടി രൂപ അടങ്കലില്‍ പദ്ധതി പ്രഖ്യാപിച്ചു. ഇപ്പോള്‍ 125 ലക്ഷം കോടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്റെയോ അനുമതി ലഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ 2000 ത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കാനാണ് ശ്രമം. ആകാശപാതയും ഭൂഗര്‍ഭ […]

കാസര്‍കോട്: കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക പഠനം നടത്തണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ആവശ്യപ്പെട്ടു. ഡിസിസി ഓഫീസില്‍ യുഡിഎഫ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 65,000 കോടി രൂപ അടങ്കലില്‍ പദ്ധതി പ്രഖ്യാപിച്ചു. ഇപ്പോള്‍ 125 ലക്ഷം കോടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്റെയോ അനുമതി ലഭിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ 2000 ത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കാനാണ് ശ്രമം. ആകാശപാതയും ഭൂഗര്‍ഭ പാതയും സൃഷ്ടിച് അധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ പദ്ധതി നടപ്പാക്കണം. കേരളത്തെ മതില്‍ കെട്ടി തിരിക്കാനുള്ള നീക്കം അപലപനീയമാണ് പദ്ധതിക്ക് യുഡിഎഫ് എതിരല്ല മറിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയരും. മുട്ടില്‍ മരംമുറി ഇന്ധനവില വര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ എന്നിവക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഹസന്‍ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, യുഡിഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, ജെറ്റൊ ജോസഫ്, ഹരീഷ് ബി നമ്പ്യാര്‍, വി കമ്മാരന്‍, കരുണാകരന്‍ നമ്പ്യാര്‍, പി പി അടിയോടി, കെ പി കുഞ്ഞിക്കണ്ണന്‍, എം സി ഖമറുദ്ദീന്‍, എ അബ്ദുള്‍ റഹ്‌മാന്‍, ഹക്കീം കുന്നില്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it