സി.ടി സൗമ്യതയോടെയുള്ള സമ്മര്‍ദ്ദം കൊണ്ട് പദ്ധതികള്‍ നേടിയെടുത്ത നേതാവ് -ഉമ്മന്‍ചാണ്ടി

കാസര്‍കോട്: ദീര്‍ഘകാലം ജനപ്രതിനിധി ആയിരുന്നപ്പോള്‍ സൗമ്യതയോടെയുള്ള സമ്മര്‍ദ്ദം കൊണ്ട് വിവിധ പദ്ധതികള്‍ കാസര്‍കോട്ടേക്ക് കൊണ്ടു വന്ന നേതാവാണ് സി.ടി അഹമ്മദലിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ മുന്‍ മന്ത്രി സി.ടി അഹമ്മദലിക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നല്‍കിയ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ടി അഹമ്മദലിയുടെ പ്രവര്‍ത്തനത്തെ അടുത്തറിയാന്‍ ഒരുപാട് അവസരം ലഭിച്ചിട്ടുണ്ട്. സൗമ്യതയോടെയാണ് എല്ലായ്‌പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം […]

കാസര്‍കോട്: ദീര്‍ഘകാലം ജനപ്രതിനിധി ആയിരുന്നപ്പോള്‍ സൗമ്യതയോടെയുള്ള സമ്മര്‍ദ്ദം കൊണ്ട് വിവിധ പദ്ധതികള്‍ കാസര്‍കോട്ടേക്ക് കൊണ്ടു വന്ന നേതാവാണ് സി.ടി അഹമ്മദലിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ മുന്‍ മന്ത്രി സി.ടി അഹമ്മദലിക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നല്‍കിയ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ടി അഹമ്മദലിയുടെ പ്രവര്‍ത്തനത്തെ അടുത്തറിയാന്‍ ഒരുപാട് അവസരം ലഭിച്ചിട്ടുണ്ട്. സൗമ്യതയോടെയാണ് എല്ലായ്‌പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു. സൗമ്യതയോടെയുള്ള സമ്മര്‍ദ്ദമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അധികാര വികേന്ദ്രീകരണത്തിന്റെ നിയമ നിര്‍മ്മാണം നടത്തുമ്പോഴും പിന്നീട് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇത് സംബന്ധിച്ച ചുമതല നല്‍കുമ്പോഴും അദ്ദേഹമായിരുന്നു മന്ത്രി. അധികാര വികേന്ദ്രീകരണത്തിനായി കേരളത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച ജനപ്രതിനിധിയായിരുന്നു സി.ടി എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ.ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.ഉമ്മര്‍, ഡോ.ഖാദര്‍ മാങ്ങാട്, കെ.പി കുഞ്ഞിക്കണ്ണന്‍, കെ.നീലകണ്ഠന്‍, സോണി സെബാസ്റ്റ്യന്‍, ജെറ്റോ ജോസഫ്, പി.കെ ഫൈസല്‍, ഹക്കീം കുന്നില്‍, എ.അബ്ദുല്‍ റഹ്‌മാന്‍, പി.എ അഷ്‌റഫ് അലി, കെ.മൊയ്തീന്‍ കുട്ടി ഹാജി, യഹ്‌യ തളങ്കര, എം.പി ഷാഫി ഹാജി, അഷ്‌റഫ് എടനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it