ബദിയടുക്കയില്‍ യു.ഡി.എഫ്-സി.പി.എം സംഘര്‍ഷം; 300 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക: ബദിയടുക്കയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ ബദിയടുക്ക ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ഓഫീസിന് നേരേ പടക്കമെറിഞ്ഞതായും സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനത്തിന് നേരെ കസേര എറിഞ്ഞതായും ഇരുപാര്‍ട്ടികളുടേയും നേതൃത്വം ആരോപിച്ചു. സി.പി.എം ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും 150 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. മൊയ്തു, നാസര്‍, ഷബീര്‍, സിറാജുദ്ദീന്‍, കലന്തര്‍, ഷറഫുദ്ദീന്‍, തുടങ്ങിയവര്‍ക്കെതിരേയാണ് കേസ്. പടക്കമെറിഞ്ഞവര്‍ക്കെതിരെ […]

ബദിയടുക്ക: ബദിയടുക്കയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ ബദിയടുക്ക ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ഓഫീസിന് നേരേ പടക്കമെറിഞ്ഞതായും സി.പി.എം ഓഫീസില്‍ നിന്ന് പ്രകടനത്തിന് നേരെ കസേര എറിഞ്ഞതായും ഇരുപാര്‍ട്ടികളുടേയും നേതൃത്വം ആരോപിച്ചു.
സി.പി.എം ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും 150 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
മൊയ്തു, നാസര്‍, ഷബീര്‍, സിറാജുദ്ദീന്‍, കലന്തര്‍, ഷറഫുദ്ദീന്‍, തുടങ്ങിയവര്‍ക്കെതിരേയാണ് കേസ്.
പടക്കമെറിഞ്ഞവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് സി.പി.എം പ്രവര്‍ത്തകരായ രഘുരാമഷെട്ടി, ഹാരിസ്, ചന്ദ്രന്‍ പൈക്ക, നാരായണന്‍ പൊയ്യക്കണ്ടം, രവികുമാര്‍, മുഹമ്മദ് ഗനി, ഹമീദ്, ഉനൈസ് തുടങ്ങിയ 150 പേര്‍ക്കെതിരേയും കേസെടുത്തു. ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൃഷ്ണന്‍, സുനിത് കുമാര്‍ വിദ്യാഗിരി എന്നിവര്‍ കുമ്പള സഹകരണ ആസ്പത്രിയില്‍ ചികിത്സ തേടി.

Related Articles
Next Story
Share it