യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പ് തിരക്കിലേക്ക്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി. സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മാണി സി കാപ്പന്റെ കാര്യത്തിലും ജോസഫ് പക്ഷത്തിന്റെ കാര്യത്തിലും നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫ് ആണ്. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ഥിപട്ടികയായിരിക്കും പുറത്തിറക്കുക. മകന്‍ ചാണ്ടി ഉമ്മന്‍ മത്സരരംഗത്തുണ്ടാകില്ല. അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മാത്രമെ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പ് തിരക്കിലേക്ക്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി. സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മാണി സി കാപ്പന്റെ കാര്യത്തിലും ജോസഫ് പക്ഷത്തിന്റെ കാര്യത്തിലും നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫ് ആണ്. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ഥിപട്ടികയായിരിക്കും പുറത്തിറക്കുക. മകന്‍ ചാണ്ടി ഉമ്മന്‍ മത്സരരംഗത്തുണ്ടാകില്ല. അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മാത്രമെ മുഖ്യമന്ത്രിയെ തീരുമാനിക്കുകയുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Related Articles
Next Story
Share it