ദേവികുളം എം.എല്‍.എ രാജ ക്രിസ്ത്യാനി; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഹൈകോടതിയില്‍

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എ രാജയ്‌ക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥി രംഗത്ത്. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ മത്സരിച്ച് വിജയിച്ച എ രാജ പട്ടിക ജാതിക്കാരനല്ലെന്നും തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ ആണ് ഹൈകോടതിയെ സമീപിച്ചത്. ക്രൈസ്തവരായ ആന്റണിയുടെയും എസ്തറിന്റെയും മകനായി ജനിച്ച് ജ്ഞാനസ്നാനം കൈക്കൊണ്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണ് എ രാജ എന്നാണ് പരാതി. ക്രിസ്ത്യാനിയായ ഷൈനി പ്രിയയെ ക്രിസ്തുമതാചാര പ്രകാരം വിവാഹം കഴിച്ചയാളാണെന്നും രാജയുടെ മാതാവ് എസ്തറിന്റെ സംസ്‌കാരം ക്രിസ്തുമതാചാരപ്രകാരമാണ് […]

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എ രാജയ്‌ക്കെതിരെ എതിര്‍സ്ഥാനാര്‍ത്ഥി രംഗത്ത്. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ മത്സരിച്ച് വിജയിച്ച എ രാജ പട്ടിക ജാതിക്കാരനല്ലെന്നും തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ ആണ് ഹൈകോടതിയെ സമീപിച്ചത്.

ക്രൈസ്തവരായ ആന്റണിയുടെയും എസ്തറിന്റെയും മകനായി ജനിച്ച് ജ്ഞാനസ്നാനം കൈക്കൊണ്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണ് എ രാജ എന്നാണ് പരാതി. ക്രിസ്ത്യാനിയായ ഷൈനി പ്രിയയെ ക്രിസ്തുമതാചാര പ്രകാരം വിവാഹം കഴിച്ചയാളാണെന്നും രാജയുടെ മാതാവ് എസ്തറിന്റെ സംസ്‌കാരം ക്രിസ്തുമതാചാരപ്രകാരമാണ് നടത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

പട്ടികജാതിക്കാരനാണെന്ന് വ്യാജമായി കാണിച്ച് വാങ്ങിയെടുത്ത ജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതെന്നും എം.നരേന്ദ്രകുമാര്‍ മുഖാന്തരം നല്‍കിയ ഹര്‍ജിയില്‍ ഡി കുമാര്‍ പറയുന്നു.

Related Articles
Next Story
Share it