കാസര്‍കോട്: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശാനുസരണം 25ന് വൈകിട്ട് മൂന്ന് മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് ലഹരി വിരുദ്ധ സദസ്സ് നടത്താന്‍ കാസര്‍കോട് നിയോജക മണ്ഡലം ലെയ്സണ്‍ കമ്മിറ്റിയോഗംതീരുമാനിച്ചു.
ഡിസംബറില്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ ലഹരിക്കെതിരെ ക്യാമ്പയിന് സംഘടിപ്പിക്കാന്‍ യോഗം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ ചെയര്മാന് സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ചെയര്മാന് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു. എ. ഗോവിന്ദന് നായര്‍, എ. അബ്ദുല്‍ റഹ്മാന്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., കെ. നീലകണ്ഠന്, പി.എ. അഷ്റഫലി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, കെ.ഖാലിദ്, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, എം.രാജീവന് നമ്പ്യാര്‍, ഹാരിസ്ചൂരി,എം.പുരുഷോത്തമന് നായര്‍, ടിമ്പര്‍ മുഹമ്മദ്, ആര്. ഗംഗാധരന്, ഉമേശ് അണങ്കൂര്‍, അര്ജുന് തായലങ്ങാടി, ഖാദര്‍ മാന്യ, പി.കരുണാകരന് നായര്‍, ജലീല്‍ എരുതും കടവ്, ബി.എ. ഇസ്മായില്‍ പ്രസംഗിച്ചു.