തൃക്കാക്കരയില്‍ യു.ഡി.എഫ് മുന്നേറ്റം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറുന്നു. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 9467 കടന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ സമയം പിടി തോമസ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍ക്കാണ് ഉമാ തോമസ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എന്നാല്‍ നഗരമേഖലയില്‍ തന്നെ ഏറ്റവും മികച്ച ലീഡുകള്‍ ഉമാ തോമസ് കരസ്ഥമാക്കി. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ കാല്‍ഭാഗം എണ്ണി […]

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നേറുന്നു. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 9467 കടന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ സമയം പിടി തോമസ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍ക്കാണ് ഉമാ തോമസ് മുന്നിട്ട് നില്‍ക്കുന്നത്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എന്നാല്‍ നഗരമേഖലയില്‍ തന്നെ ഏറ്റവും മികച്ച ലീഡുകള്‍ ഉമാ തോമസ് കരസ്ഥമാക്കി. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ കാല്‍ഭാഗം എണ്ണി തീര്‍ന്നപ്പോള്‍ തന്നെ 8000 വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ ബാക്കി നില്‍ക്കേ പിടി തോമസിനും മുകളിലേക്ക് ഉമയുടെ ഭൂരിപക്ഷം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 3335 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി.ടി തോമസിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കുറി മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ ആറായിരത്തിനും മേലെ ഭൂരിപക്ഷം ഉമ നേടി. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളാണ് എണ്ണിയത്. ഇവിടെ തന്നെ ഉമ പി.ടിയുടെ ഭൂരിപക്ഷം ഉമ മറികടന്നു. തൊട്ടുപിന്നാലെ വോട്ടിംഗ് കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനവും ആരംഭിച്ചു.