ഉദുമ: ആറു ദിവസങ്ങളിലായി ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ആറാട്ടുമഹോത്സവം സമാപിച്ചു. ക്ഷേത്രകുളത്തില്‍ നടന്ന ദേവന്റ ആറാട്ടുകുളിയില്‍ നിരവധി ഭക്തര്‍ സംബന്ധിച്ചു. തുടര്‍ന്ന് വസന്തമണ്ഡപത്തിലെ പൂജയും ഭജനയും കഴിഞ്ഞ് തിടമ്പ് നൃത്തത്തിന് ശേഷം 10 മണിയോടെ കൊടിയിറങ്ങി.