ഉദയ്പൂര്‍ കൊലപാതകം: സംഘര്‍ഷം തുടരുന്നു, അന്വേഷണം എന്‍.ഐ.എക്ക്

ജയ്പുര്‍: ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനില്‍ അതീവ ജാഗ്രത തുടരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട കനയ്യ ലാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയവരെ വിളിച്ച് താക്കീത് ചെയ്തിരുന്നു. കനയ്യ ലാലിന്റെ സമൂഹമാധ്യമ പോസ്റ്റില്‍ കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം കൊലപാതകക്കേസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉദയ്പൂരിലെത്തിയ എന്‍.ഐ.എ പ്രത്യേക സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ […]

ജയ്പുര്‍: ഉദയ്പൂര്‍ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനില്‍ അതീവ ജാഗ്രത തുടരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട കനയ്യ ലാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയവരെ വിളിച്ച് താക്കീത് ചെയ്തിരുന്നു. കനയ്യ ലാലിന്റെ സമൂഹമാധ്യമ പോസ്റ്റില്‍ കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
അതേസമയം കൊലപാതകക്കേസ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉദയ്പൂരിലെത്തിയ എന്‍.ഐ.എ പ്രത്യേക സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നതെന്നാണ് കേസ്. രണ്ട് പ്രതികള്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
സംസ്ഥാനത്ത് ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. ഇന്നലെ ഉദയ്പൂരില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. കല്ലേറില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു. കൊലപാതകം നടന്ന മാല്‍ദയില്‍ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Related Articles
Next Story
Share it