ഉബൈദിന്റെ സംഭാവനകള്‍ ലോകത്തിന് എപ്പോഴും വെളിച്ചം പകര്‍ന്നു കൊണ്ടേയിരിക്കുന്നു-കൈതപ്രം
കാസര്‍കോട്: കവി ഉബൈദിന്റെ മഹത്തായ സംഭാവനകള്‍ ഈ ലോകത്തിന് എപ്പോഴും വെളിച്ചം പകര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നും ആ വെളിച്ചം എല്ലാ ഇരുട്ടുകളെയും മറികടക്കുമെന്നും ഗാനരചയിതാവും സംഗീതസംവിധായകനുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.ഉബൈദിന്റെ അമ്പതാം ചരമവാര്‍ഷിത്തോടനുബന്ധിച്ച് ടി. ഉബൈദ് സ്മാരക സാഹിത്യ കലാ പഠന കേന്ദ്രം സംഘടിപ്പിച്ച സാഹിത്യ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ നന്മയ്ക്കും വിദ്യാഭ്യാസപരമായ ഉന്നതിക്കും വേണ്ടി വലിയ ഉത്തരവാദിത്വങ്ങളാണ് അദ്ദേഹം ഏറ്റെടുത്തതെന്നും കൈതപ്രം പറഞ്ഞു. ഒരു സാധു മനുഷ്യനായി ഈ സമൂഹത്തിന്റെ സാംസ്‌കാരികമായ […]

കാസര്‍കോട്: കവി ഉബൈദിന്റെ മഹത്തായ സംഭാവനകള്‍ ഈ ലോകത്തിന് എപ്പോഴും വെളിച്ചം പകര്‍ന്നു കൊണ്ടേയിരിക്കുന്നുവെന്നും ആ വെളിച്ചം എല്ലാ ഇരുട്ടുകളെയും മറികടക്കുമെന്നും ഗാനരചയിതാവും സംഗീതസംവിധായകനുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.
ഉബൈദിന്റെ അമ്പതാം ചരമവാര്‍ഷിത്തോടനുബന്ധിച്ച് ടി. ഉബൈദ് സ്മാരക സാഹിത്യ കലാ പഠന കേന്ദ്രം സംഘടിപ്പിച്ച സാഹിത്യ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ നന്മയ്ക്കും വിദ്യാഭ്യാസപരമായ ഉന്നതിക്കും വേണ്ടി വലിയ ഉത്തരവാദിത്വങ്ങളാണ് അദ്ദേഹം ഏറ്റെടുത്തതെന്നും കൈതപ്രം പറഞ്ഞു. ഒരു സാധു മനുഷ്യനായി ഈ സമൂഹത്തിന്റെ സാംസ്‌കാരികമായ മുന്നേറ്റത്തിനു വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാലം ഒരിക്കലും മറക്കില്ലെന്നും കൈതപ്രം പറഞ്ഞു.
ഉബൈദ് പഠന കേന്ദ്രം ട്രഷറര്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എ കെ എം അഷ്‌റഫ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഉബൈദ് വീണ്ടും വായിക്കപ്പെടുമ്പോള്‍ എന്ന വിഷയത്തില്‍ നോവലിസ്റ്റും നിരൂപകനുമായ രാജേന്ദ്രന്‍ എടുത്തുകര, ഗവേഷകന്‍ കെ. അബൂബക്കര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഉബൈദ് പഠന കേന്ദ്രം വൈസ് പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡണ്ട് എ. അബ്ദുറഹ്‌മാന്‍, സെക്രട്ടറിമാരായ പി.എസ്. ഹമീദ്, വി.വി. പ്രഭാകരന്‍, അംഗങ്ങളായ അഷറഫലി ചേരങ്കൈ, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്‌മാന്‍, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, കരുണ്‍ താപ്പ, റഹീം ചൂരി സംസാരിച്ചു. മുജീബ് അഹ്‌മദ് നന്ദി പറഞ്ഞു.