ഉബൈദിന്റെ രചനകള്‍ കവിതയും മാപ്പിളപ്പാട്ടും ഇടകലര്‍ന്ന അത്യപൂര്‍വ്വ സംഗീതം- വിദ്യാധരന്‍ മാസ്റ്റര്‍

കാസര്‍കോട്: ടി. ഉബൈദിന്റെ രചനകള്‍ കവിതയും മാപ്പിളപ്പാട്ടും ഒരുപോലെ ഇടകലര്‍ന്ന അത്യപൂര്‍വ്വ സംഗീതമാണെന്നും പദങ്ങളെ അടുക്കി വെക്കുന്നതില്‍ ഉബൈദ് കാണിച്ച മികവും അദ്ദേഹം ഉപയോഗിച്ച പല പദങ്ങളും ഇപ്പോഴും പുതുമ വറ്റാത്തതാണെന്നും പ്രശസ്ത സംഗീത സംവിധായകനും മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉബൈദ് അനുസ്മരണ ചടങ്ങില്‍ ഉബൈദിന്റെ 40 ഗാനങ്ങള്‍ […]

കാസര്‍കോട്: ടി. ഉബൈദിന്റെ രചനകള്‍ കവിതയും മാപ്പിളപ്പാട്ടും ഒരുപോലെ ഇടകലര്‍ന്ന അത്യപൂര്‍വ്വ സംഗീതമാണെന്നും പദങ്ങളെ അടുക്കി വെക്കുന്നതില്‍ ഉബൈദ് കാണിച്ച മികവും അദ്ദേഹം ഉപയോഗിച്ച പല പദങ്ങളും ഇപ്പോഴും പുതുമ വറ്റാത്തതാണെന്നും പ്രശസ്ത സംഗീത സംവിധായകനും മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.
കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉബൈദ് അനുസ്മരണ ചടങ്ങില്‍ ഉബൈദിന്റെ 40 ഗാനങ്ങള്‍ അടങ്ങിയ 'ദുനിയാവിന്റെ മറിമായം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട്ട് ഉബൈദ് സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച തുക ലഭ്യമാക്കുന്നതിന് സാംസ്‌കാരിക വകുപ്പ് മന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു. ഡോ. വി.എം പള്ളിക്കാല്‍ പുസതകം ഏറ്റുവാങ്ങി. പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ഫൈസല്‍ എളേറ്റില്‍ ടി. ഉബൈദ് അനുസ്മരണം നടത്തി. പല പാട്ടെഴുത്തുകാര്‍ക്കും തങ്ങള്‍ എന്താണ് എഴുതിവെച്ചിരിക്കുന്നത് എന്ന് പോലും തിരിച്ചറിയാത്ത കാലമാണിതെന്നും എന്നാല്‍ ഉബൈദ് 50 വര്‍ഷം മുമ്പ് എഴുതിയ എല്ലാ ഗാനങ്ങളും കവിതകളും ഇന്നും ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നുവെന്നും ഫൈസല്‍ എളേറ്റില്‍ പറഞ്ഞു. ഇടയ്ക്കിടെ ഉബൈദിന്റെ കവിതകളിലെ വരികള്‍ ചൊല്ലി ഫൈസല്‍ നടത്തിയ പ്രഭാഷണം സദസിന് അത്യാകര്‍ഷകമായി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി, തനിമ കലാസാഹിത്യവേദി പ്രസിഡണ്ട് അബു ത്വായി, എം.പി. ഷാഫി ഹാജി, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി വി.വി. പ്രഭാകരന്‍, അംഗങ്ങളായ അഷ്‌റഫലി ചേരങ്കൈ, കെ.എം. അബ്ദുല്‍ റഹ്മാന്‍, അഡ്വ. വി.എം. മുനീര്‍, മുജീബ് അഹ്മദ്, റഹീം ചൂരി പ്രസംഗിച്ചു. അഷ്ഫാഖ് തളങ്കര ഉബൈദിന്റെ ഗാനം ആലപിച്ചു. സെക്രട്ടറി പി.എസ് ഹമീദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it