ടെക്സ്റ്റ് മെസേജുകളയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തി; മൂന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

അബൂദബി: ടെക്സ്റ്റ് മെസേജുകളയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് മൂന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. യു.എ.ഇ യിലാണ് സംഭവം. 20,000 ദിര്‍ഹം പിഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1,00,000 ദിര്‍ഹം പിഴ നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. യുവതിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് സന്ദേശമയക്കാറുണ്ടായിരുന്നു. യുവതിയെ വശത്താക്കണമെന്ന ലക്ഷ്യത്തോടെ യുവാവിന്റെ നിരവധി ഫോട്ടോകളും യുവതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കേസ് തള്ളണമെന്ന യുവാവിന്റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. അതേസമയം 39,000 ദിര്‍ഹം യുവതി തനിക്ക് […]

അബൂദബി: ടെക്സ്റ്റ് മെസേജുകളയച്ച് യുവതിയുടെ വികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് മൂന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. യു.എ.ഇ യിലാണ് സംഭവം. 20,000 ദിര്‍ഹം പിഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1,00,000 ദിര്‍ഹം പിഴ നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്.

യുവതിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് സന്ദേശമയക്കാറുണ്ടായിരുന്നു. യുവതിയെ വശത്താക്കണമെന്ന ലക്ഷ്യത്തോടെ യുവാവിന്റെ നിരവധി ഫോട്ടോകളും യുവതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. കേസ് തള്ളണമെന്ന യുവാവിന്റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

അതേസമയം 39,000 ദിര്‍ഹം യുവതി തനിക്ക് തരാനുണ്ടെന്നും യുവാവ് ആരോപിച്ചു. യുവതിയെ അപമാനിച്ചു എന്ന ക്രിമിനല്‍ കേസില്‍ അല്‍ ഐന്‍ കോടതി യുവാവിനെ ശിക്ഷിച്ചതായും ഖലീല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles
Next Story
Share it