മലിനജലം ഒഴുകുന്നത് തടയണം-യു.എ.ഇ തളങ്കര വെസ്റ്റ് ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോ.
ദുബായ്: മാലിക് ദീനാര്‍ നഗറില്‍ നിന്ന് തളങ്കര പടിഞ്ഞാര്‍ കുന്നില്‍ ഭാഗത്തേക്ക് മലിനജലം ഒഴുകി വരുന്നതിന് പരിഹാരം കാണണമെന്നും ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണമെന്നും യു.എ.ഇ കാസര്‍കോട് തളങ്കര വെസ്റ്റ് ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ 23-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മലിനജലം ഒഴുകുന്നത് മൂലം ദുര്‍ഗന്ധം വമിക്കുകയും പ്രദേശവാസികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായി നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.ദുബായില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് കരീം ഹാജി […]

ദുബായ്: മാലിക് ദീനാര്‍ നഗറില്‍ നിന്ന് തളങ്കര പടിഞ്ഞാര്‍ കുന്നില്‍ ഭാഗത്തേക്ക് മലിനജലം ഒഴുകി വരുന്നതിന് പരിഹാരം കാണണമെന്നും ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണമെന്നും യു.എ.ഇ കാസര്‍കോട് തളങ്കര വെസ്റ്റ് ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ 23-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മലിനജലം ഒഴുകുന്നത് മൂലം ദുര്‍ഗന്ധം വമിക്കുകയും പ്രദേശവാസികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായി നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദുബായില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് കരീം ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. ഹുസൈന്‍ പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ കല, ആസിഫ് ഇഖ്ബാല്‍, ഹമീദ് എന്‍.ഇ, സുനൈഫ് റസാഖ് സംസാരിച്ചു. ജലാല്‍ തായല്‍ സ്വാഗതവും നിസാം ഹമീദ് നന്ദിയും പറഞ്ഞു.
2023-2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അസ്ലം മസ്‌കത്ത് (പ്രസി.), ജലാല്‍ തായല്‍ (ജന.സെക്ര.), ശരീഫ് ടൂറിസ്റ്റ് (ട്രഷ.), ഹുസൈന്‍ പടിഞ്ഞാര്‍ (സ്റ്റിയറിങ് കമ്മിറ്റി ചെയ.), നൗഷാദ് പടിഞ്ഞാര്‍, ലത്തീഫ് കല, മുബാറക് മസ്‌കത്ത്, ഫിറോസ് അബുദാബി, ശിഹാബ് സലാം (വൈ.പ്രസി.), നിസാം ഹമീദ്, സഫ്വാന്‍ അബൂബക്കര്‍, സവാദ് എറമു, അന്‍സാരി പൈക്ക, മജീദ് തായല്‍ (ജോ.സെക്ര.).