ഒമിക്രോണ്‍: നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തി

ദുബൈ: ലോകത്ത് പലയിടത്തും കോവിഡിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി യു.എ.ഇ. ഇതിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ ഏഴര മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും അനുവദിക്കില്ല. ട്രാന്‍സിറ്റ് യാത്രക്കാര്‍, 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ എന്നിവരും നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടും. യു.എ.ഇ […]

ദുബൈ: ലോകത്ത് പലയിടത്തും കോവിഡിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി യു.എ.ഇ. ഇതിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ ഏഴര മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നു.

ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും അനുവദിക്കില്ല. ട്രാന്‍സിറ്റ് യാത്രക്കാര്‍, 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ എന്നിവരും നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടും. യു.എ.ഇ വിമാനത്താവളത്തിലും പി.സി.ആര്‍ പരിശോധനയുണ്ടാകും. കഴിഞ്ഞ ആഴ്ച കോംഗോയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം യു എ ഇയില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് തുടരും. നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, യു.എ.ഇ പൗരന്‍മാര്‍, കുടുംബാംഗങ്ങള്‍ എന്നിവരെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ യാത്രയുടെ 48 മണിക്കൂറിനകം എടുത്ത കോവിഡ് പരിശോധനാ ഫലം, പുറപ്പെടുന്ന വിമാനത്താവത്തില്‍ നിന്ന് ആറ് മണിക്കൂറിനകമുള്ള റാപിഡ് പി സി ആര്‍ പരിശോധനാ ഫലം എന്നിവ ഹാജരാക്കണം.

Related Articles
Next Story
Share it