യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

ദുബായ്: യു.എ.ഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. 73 വയസായിരുന്നു. യു.എ.ഇ വാര്‍ത്താ ഏജന്‍സിയാണ് മരണ വാര്‍ത്ത അറിയിച്ചത്. ശൈഖ് ഖലീഫ 2004 നവംബര്‍ മൂന്നു മുതല്‍ യുഎഇ പ്രസിഡണ്ടാണ്. പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലെത്തിയത്. 1948ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. ഷെയ്ഖ് സായിദിന്റെ മൂത്ത മകനാണ്.

Related Articles
Next Story
Share it