അല്‍ഐന്‍: യു.എ.ഇയിലുള്ള പട്ട്‌ലക്കാരുടെ സംഗമം ‘പട്ട്‌ലക്കാര്‍ ഫാമിലി മീറ്റ്’ അല്‍ഐനിലെ ഷംസുദ്ദീന്‍ പി.പിയുടെ അല്‍ ബതീന്‍ ഫാം ഹൗസില്‍ നടന്നു. യു.എ.ഇയിലെ ഇരുന്നുറോളം പട്ട്‌ല സ്വദേശികള്‍ സംബന്ധിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും മീറ്റിനെ മനോഹരമാക്കി. ബക്കര്‍ മാഷ് അധ്യക്ഷത വഹിച്ചു. എച്ച്. കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ഷാനവാസ് പാറ, മുഹമ്മദ് അരമന, ലത്തീഫ് കുമ്പള, അബ്ദുല്ല സി.എച്ച്, അഷ്‌റഫ് ഫാര്‍മസി, കുഞ്ഞഹമ്മദ് ഹാജി, റഷീദ് എസ്., അഷ്‌റഫ് സാക്, അബൂബക്കര്‍ ഫാര്‍മസി സംസാരിച്ചു. അഷ്‌റഫ് സീതി സ്വാഗതവും അറഫാത്ത് കരോടി നന്ദിയും പറഞ്ഞു.