യു.എ.ഇയില്‍ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാന്‍ അവസരം; കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവാണിതെന്ന് സര്‍ക്കാര്‍

ദുബൈ: രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കി യു.എഇ. ഗോള്‍ഡന്‍ വിസയ്ക്കായി ഡോക്ടര്‍മാരെ ക്ഷണിച്ചുകൊണ്ട് യു.എ.ഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കോവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവിന്റെ ഭാഗമാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവരോടൊപ്പം അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സൗകര്യം ലഭിക്കും. യു.എ.ഇ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ക്കെല്ലാം ഈ മാസം മുതല്‍ 2022 സെപ്റ്റംബര്‍ വരെ smartservices.ica.gov.ae. എന്ന വെബ്‌സൈറ്റിലൂടെ ഗോള്‍ഡന്‍ വീസയ്ക്ക് […]

ദുബൈ: രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കി യു.എഇ. ഗോള്‍ഡന്‍ വിസയ്ക്കായി ഡോക്ടര്‍മാരെ ക്ഷണിച്ചുകൊണ്ട് യു.എ.ഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കോവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികള്‍ക്കുള്ള ആദരവിന്റെ ഭാഗമാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഗോള്‍ഡന്‍ വിസ ലഭിക്കുന്നവരോടൊപ്പം അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സൗകര്യം ലഭിക്കും. യു.എ.ഇ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ക്കെല്ലാം ഈ മാസം മുതല്‍ 2022 സെപ്റ്റംബര്‍ വരെ smartservices.ica.gov.ae. എന്ന വെബ്‌സൈറ്റിലൂടെ
ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

അതേസമയം, ദുബൈ ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ അപേക്ഷിക്കേണ്ടത് smart.gdrfad.gov.ae എന്ന വെബ്‌സൈറ്റിലാണ്. ഇതിന് പുറമെ ഡോക്ടര്‍മാര്‍ക്ക് വിസ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് യു.എ.ഇയില്‍ ഏഴ് കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. യു.എ.ഇ ഭരണാധികാരിയുടേതാണ് പുതിയ തീരുമാനം.

Related Articles
Next Story
Share it