യു.എ.ഇ. ദേശീയ ദിനാഘോഷം; ഇംത്യാസ് ഖുറേഷി നാണയങ്ങളില്‍ തീര്‍ത്ത രൂപങ്ങള്‍ ശ്രദ്ധേയമായി

അബുദാബി: യു.എ.ഇ. ദേശീയദിനത്തോടനുബന്ധിച്ച് കാസര്‍കോട് സ്വദേശി ഇംത്യാസ് ഖുറേഷി നാണയങ്ങളില്‍ തീര്‍ത്ത രൂപങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി. 2500 നാണയങ്ങളുപയോഗിച്ച് ഷേക്ക് സാഹിദ് അല്‍ നഹ്‌യാന്റെയും യു.എ.ഇ. ദേശീയ പതാകയുടെയും രൂപങ്ങളാണ് ഇംത്യാസ് ഖുറേഷി തീര്‍ത്തത്. ഇത് പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. 18 വര്‍ഷമായി അബുദാബിയില്‍ ജോലിചെയ്യുന്ന ഇംത്യാസ് ചെറുപ്പം മുതലേ വ്യത്യസ്തവും അപൂര്‍വ്വവുമായ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിച്ചുവരുന്നു. യു.എ.ഇയുടെ ഒരു ദിര്‍ഹമിന്റെ വ്യത്യസ്തമാര്‍ന്ന 41 നാണയങ്ങള്‍ ഇംത്യാസിന്റെ ശേഖരിത്തിലുണ്ട്. നൂറിലേറെ രാജ്യങ്ങളുടെ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്. ഇതോടൊപ്പം ഈന്തപ്പനയുടെ ഇലകൊണ്ടും […]

അബുദാബി: യു.എ.ഇ. ദേശീയദിനത്തോടനുബന്ധിച്ച് കാസര്‍കോട് സ്വദേശി ഇംത്യാസ് ഖുറേഷി നാണയങ്ങളില്‍ തീര്‍ത്ത രൂപങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി. 2500 നാണയങ്ങളുപയോഗിച്ച് ഷേക്ക് സാഹിദ് അല്‍ നഹ്‌യാന്റെയും യു.എ.ഇ. ദേശീയ പതാകയുടെയും രൂപങ്ങളാണ് ഇംത്യാസ് ഖുറേഷി തീര്‍ത്തത്. ഇത് പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. 18 വര്‍ഷമായി അബുദാബിയില്‍ ജോലിചെയ്യുന്ന ഇംത്യാസ് ചെറുപ്പം മുതലേ വ്യത്യസ്തവും അപൂര്‍വ്വവുമായ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിച്ചുവരുന്നു. യു.എ.ഇയുടെ ഒരു ദിര്‍ഹമിന്റെ വ്യത്യസ്തമാര്‍ന്ന 41 നാണയങ്ങള്‍ ഇംത്യാസിന്റെ ശേഖരിത്തിലുണ്ട്. നൂറിലേറെ രാജ്യങ്ങളുടെ നാണയങ്ങളും സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്. ഇതോടൊപ്പം ഈന്തപ്പനയുടെ ഇലകൊണ്ടും യു.എ.ഇയുമായി ബന്ധപ്പെട്ട ചിത്രരൂപം ഇംത്യാസ് ഒരുക്കിയിട്ടുണ്ട്. 12 വയസ് തൊട്ടാണ് ഇംത്യാസ് നാണയം, സ്റ്റാമ്പ് ശേഖരിക്കുന്ന ഹോബി തുടങ്ങിയത്. മുത്തശ്ശന്‍ സി.എച്ച്. അബ്ദുല്ലയില്‍ നിന്നാണ് ആദ്യമായി സ്റ്റാമ്പുകളും നാണയങ്ങളും ലഭിച്ചത്.
പ്രൊഫ. സി.എച്ച്. അഹമ്മദ് ഹുസൈന്റെയും ഫരീദയുടെയും മകനാണ് ഇംത്യാസ്. ഗസ്‌നയാണ് ഭാര്യയാണ്. ഇഷാന്‍, അയാന്‍ എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it