വാദിഷൗക്ക മലനിരകളില്‍ 130 പേരുമായി എ4 അഡ്വഞ്ചറിന്റെ യു.എ.ഇ ദേശീയദിനാഘോഷം
റാസല്‍ഖൈമ: യു.എ.ഇയുടെ 52-ാം ദേശീയദിനം വിപുലമായി ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ സാഹസിക സഞ്ചാരികളുടെ വലിയ കൂട്ടായ്മയായ എ4 അഡ്വഞ്ചര്‍. റാസല്‍ഖൈമയിലെ വാദിഷൗക്ക മലനിരകളില്‍ ഡിസംബര്‍ നാലിന് പുലര്‍ച്ചെ 5 മണിയോടെ നടന്ന പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം 130 ഓളം പേര്‍ പങ്കെടുത്തു. എ4 അഡ്വഞ്ചര്‍ സ്ഥാപകന്‍ ഹരി നോര്‍ത്ത് കോട്ടച്ചേരിയുടെ നേതൃത്വത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1400 അടി ഉയരത്തില്‍ മലമുകളില്‍ ദേശീയ പതാകകളും മുത്തു കുടകളും കൊടിത്തോരണങ്ങളും ഉയര്‍ത്തി നടന്ന 4 കിലോമീറ്റര്‍ ട്രക്കിങ്ങും […]

റാസല്‍ഖൈമ: യു.എ.ഇയുടെ 52-ാം ദേശീയദിനം വിപുലമായി ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ സാഹസിക സഞ്ചാരികളുടെ വലിയ കൂട്ടായ്മയായ എ4 അഡ്വഞ്ചര്‍. റാസല്‍ഖൈമയിലെ വാദിഷൗക്ക മലനിരകളില്‍ ഡിസംബര്‍ നാലിന് പുലര്‍ച്ചെ 5 മണിയോടെ നടന്ന പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം 130 ഓളം പേര്‍ പങ്കെടുത്തു. എ4 അഡ്വഞ്ചര്‍ സ്ഥാപകന്‍ ഹരി നോര്‍ത്ത് കോട്ടച്ചേരിയുടെ നേതൃത്വത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1400 അടി ഉയരത്തില്‍ മലമുകളില്‍ ദേശീയ പതാകകളും മുത്തു കുടകളും കൊടിത്തോരണങ്ങളും ഉയര്‍ത്തി നടന്ന 4 കിലോമീറ്റര്‍ ട്രക്കിങ്ങും തുടര്‍ന്ന് വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റും നവ്യാനുഭവമായി. ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടിയില്‍ ഏറ്റവും മുതിര്‍ന്ന അംഗം നുസൈബ ഷംസുദ്ദീന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ദേശീയദിന വിഷയത്തില്‍ മത്സരങ്ങളും നടന്നു. സുനില്‍ പായിക്കാടന്‍, സാബിക് സലാം, സവിത പത്മനാഭന്‍ സംസാരിച്ചു.