അഭിമാനം വാനോളം; യുഎഇയുടെ ചൊവ്വാ ദൗത്യം വിജയകരം, അല്‍ അമല്‍ ഭ്രമണപഥത്തിലെത്തി

ദുബായ്: അഭിമാനം വാനോളമുയര്‍ത്തി യുഎഇ. രാജ്യത്തിന്റെ ചൊവ്വാ ദൗത്യം വിജയകരമാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അധികൃതര്‍ അറിയിച്ചു. 'ഹോപ്പ് (അല്‍ അമല്‍)' എന്ന ചൊവ്വാ ദൗത്യം ഭ്രമണപഥത്തിലെത്തി. എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ ആണ് അല്‍ അമല്‍ വിക്ഷേപിച്ചത്. അല്‍ അമല്‍ ഭ്രമണപഥത്തിലെത്തിയതോടെ വിജയകരമായി ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് വിശദമായ പഠനം നടത്താനാണ് ഹോപ്പിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. 200 മില്ല്യണ്‍ ഡോളര്‍ ചിലവിട്ടാണ് രാജ്യം ദൗത്യം […]

ദുബായ്: അഭിമാനം വാനോളമുയര്‍ത്തി യുഎഇ. രാജ്യത്തിന്റെ ചൊവ്വാ ദൗത്യം വിജയകരമാണെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അധികൃതര്‍ അറിയിച്ചു. 'ഹോപ്പ് (അല്‍ അമല്‍)' എന്ന ചൊവ്വാ ദൗത്യം ഭ്രമണപഥത്തിലെത്തി. എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ ആണ് അല്‍ അമല്‍ വിക്ഷേപിച്ചത്.

അല്‍ അമല്‍ ഭ്രമണപഥത്തിലെത്തിയതോടെ വിജയകരമായി ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് വിശദമായ പഠനം നടത്താനാണ് ഹോപ്പിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. 200 മില്ല്യണ്‍ ഡോളര്‍ ചിലവിട്ടാണ് രാജ്യം ദൗത്യം നടപ്പാക്കിയത്.

Related Articles
Next Story
Share it