ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് അഞ്ച് മുതല്‍ മടങ്ങിപ്പോകാം; നിബന്ധനകളോടെ ഇളവ്

ദുബൈ: ഇന്ത്യയില്‍ കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി തുടരുന്ന വിമാനവിലക്ക് നീക്കി യു.എ.ഇ. നിബന്ധനകളോടെയാണ് വിമാനയാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്. താമസ വിസാ കാലാവധി അവസാനിക്കാത്ത രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ മാസം അഞ്ച് മുതല്‍ യു.എ.ഇയിലേക്ക് മടങ്ങിപ്പോകാം. യു.എ.ഇ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച യു.എ.ഇയിലെ താമസകാലാവധി അവസാനിക്കാത്തവര്‍ക്ക് മാത്രമാണ് ഇളവ്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ ആറ് രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ആസ്ട്രാസെനെക്ക വാക്സിന്റെ രണ്ട് ഡോസ് […]

ദുബൈ: ഇന്ത്യയില്‍ കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാസങ്ങളായി തുടരുന്ന വിമാനവിലക്ക് നീക്കി യു.എ.ഇ. നിബന്ധനകളോടെയാണ് വിമാനയാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്. താമസ വിസാ കാലാവധി അവസാനിക്കാത്ത രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഈ മാസം അഞ്ച് മുതല്‍ യു.എ.ഇയിലേക്ക് മടങ്ങിപ്പോകാം.

യു.എ.ഇ അംഗീകരിച്ച വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ച യു.എ.ഇയിലെ താമസകാലാവധി അവസാനിക്കാത്തവര്‍ക്ക് മാത്രമാണ് ഇളവ്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ ആറ് രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ആസ്ട്രാസെനെക്ക വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. പാസ്പോര്‍ട്ടിന്റെ നമ്പറും വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം.

അതേസമയം രണ്ടാം ഡോസ് സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞിരിക്കുകയും വേണം. അതായത് ജൂലൈ 21ന് മുമ്പായി രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാം. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തിയത്. മാസങ്ങളായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഇളവ് ആശ്വാസകരമാകും.

Related Articles
Next Story
Share it