യു.എ.ഇ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ഷാര്‍ജ: യു.എ.ഇയില്‍ പുതുതായി നിലവില്‍ വന്ന കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ (കെ.ഡി.എഫ്.എ) ലോഗോ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടും കെ.ഡി.എഫ്.എ ചീഫ് പാട്രേണുമായ നിസാര്‍ തളങ്കര യുവവ്യവസായിയും കെ.ഡി.എഫ്.എ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സമീര്‍ ബെസ്റ്റ് ഗോള്‍ഡിന് നല്‍കി നിര്‍വഹിച്ചു. പ്രസിഡണ്ട് എം.എസ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ കല്ലൂരാവി ആമുഖപ്രഭാഷണം നടത്തി. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് കെ.എം ഹനീഫ്, മാധ്യമപ്രവര്‍ത്തകന്‍ […]

ഷാര്‍ജ: യു.എ.ഇയില്‍ പുതുതായി നിലവില്‍ വന്ന കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ (കെ.ഡി.എഫ്.എ) ലോഗോ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടും കെ.ഡി.എഫ്.എ ചീഫ് പാട്രേണുമായ നിസാര്‍ തളങ്കര യുവവ്യവസായിയും കെ.ഡി.എഫ്.എ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സമീര്‍ ബെസ്റ്റ് ഗോള്‍ഡിന് നല്‍കി നിര്‍വഹിച്ചു. പ്രസിഡണ്ട് എം.എസ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ കല്ലൂരാവി ആമുഖപ്രഭാഷണം നടത്തി. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് കെ.എം ഹനീഫ്, മാധ്യമപ്രവര്‍ത്തകന്‍ ടി.എ ഷാഫി, മജീദ് തെരുവത്ത്, സി.എ ബഷീര്‍ പള്ളിക്കര, ജാഫര്‍ റേഞ്ചേഴ്‌സ്, ഷാനു കൊച്ചി, ബച്ചി കാര്‍വാര്‍, ദിനേശ് ഇന്‍സൈറ്റ്, ബഷീര്‍ സുറുമി, ജബ്ബാര്‍ ബൈദല, ശംസുദ്ദീന്‍ പരപ്പ, ഷുഹൈബ് ഉദിനൂര്‍, മുനീര്‍ ബേരിക്ക, റഫീഖ് ആര്‍. കെ, താത്തു ബ്ലൈസ്, റാഷിദ് കല്ലട്ര, അന്‍സാര്‍ കാഞ്ഞങ്ങാട് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ സ്വാഗതവും ട്രഷറര്‍ താഹിര്‍ പൊറപ്പാട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it