ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനം

ദുബൈ: പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനം. ഹൈസ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് പത്ത് വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസ നല്‍കുക. വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. പുതിയ തീരുമാനം മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് ഏറെ ഉപകാരപ്പെടും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനം ബാധകമാണ്. യൂണിവേഴ്‌സിറ്റി തലത്തില്‍ ശരാശരി ഗ്രേഡ് പോയന്റ് (ജി.പി.എ) 3.75ല്‍ കുറയാത്ത വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിനും ഗോള്‍ഡന്‍ […]

ദുബൈ: പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനം. ഹൈസ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് പത്ത് വര്‍ഷത്തേക്ക് ഗോള്‍ഡന്‍ വിസ നല്‍കുക. വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും.

പുതിയ തീരുമാനം മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് ഏറെ ഉപകാരപ്പെടും. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനം ബാധകമാണ്. യൂണിവേഴ്‌സിറ്റി തലത്തില്‍ ശരാശരി ഗ്രേഡ് പോയന്റ് (ജി.പി.എ) 3.75ല്‍ കുറയാത്ത വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിനും ഗോള്‍ഡന്‍ വിസ നല്‍കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

മലയാളികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് 95 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ട്. 1000 ദിര്‍ഹം (20,000 രൂപ) മാത്രമാണ് പത്ത് വര്‍ഷ വിസക്ക് ചിലവ് വരുന്നത്. നിലവില്‍ രണ്ട് വര്‍ഷ വിസക്ക് 5000 ദിര്‍ഹമിന് (ഒരു ലക്ഷം രൂപ) മുകളില്‍ നല്‍കിയാണ് വിദ്യാര്‍ഥികളെ യു.എ.ഇയില്‍ പഠിപ്പിക്കുന്നത്. ഓരോ കുടുംബാംഗങ്ങളും ഇത്രയും തുക നല്‍കിയാണ് ഇവിടെ തങ്ങുന്നത്. തുടര്‍ വിദ്യാഭ്യാസം യു.എ.ഇയില്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

നേരത്തെ, ഷാര്‍ജ അല്‍ഖാസിമിയ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥിനി തസ്‌നീം അസ്‌ലമിന് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതോടെ മാതാപിതാക്കളെയും സഹോദരങ്ങളെയും അവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും. ഇതോടെ കുടുംബാംഗങ്ങള്‍ക്കും പത്ത് വര്‍ഷ വിസ ലഭിക്കും. ഗോള്‍ഡന്‍ വിസക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുമെന്ന് യു.എ.ഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിസ ലഭിക്കുന്നതോടെ കുടുംബാംഗങ്ങള്‍ക്കും മറ്റ് ജോലി ചെയ്യാന്‍ സാധിക്കും.

Related Articles
Next Story
Share it