ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് ഗോള്‍ഡന്‍ വിസ

അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ ഇലക്ട്രിക്കല്‍ ട്രേഡിങ്ങ് കമ്പനിയായ സേഫ്‌ലൈന്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് യു.എ.ഇ. സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയായ അബൂബക്കര്‍ 1998ലാണ് ആദ്യമായി അബുദാബിയില്‍ ചെറിയതോതില്‍ ഒരു ഇലക്ട്രിക്കല്‍ ഷോറൂം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാ എമിറേറ്റുകളിലും സാന്നിധ്യമുറപ്പിക്കാന്‍ സേഫ് ലൈന്‍ ഗ്രൂപ്പിന് കഴിഞ്ഞു. ലോകപ്രശസ്തമായ ഇലക്ട്രിക്കല്‍ ബ്രാന്‍ഡുകളുടെ അംഗീകൃത വിതരണക്കാരാകാന്‍ കഴിഞ്ഞതിലൂടെ ആ രാജ്യത്തെ ഒട്ടനവധി പ്രധാനപ്പെട്ട നിര്‍മ്മിതികളില്‍ തങ്ങളുടേതായ മുദ്രപതിപ്പിക്കുവാനും സേഫ്‌ലൈന്‍ […]

അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ ഇലക്ട്രിക്കല്‍ ട്രേഡിങ്ങ് കമ്പനിയായ സേഫ്‌ലൈന്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് യു.എ.ഇ. സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയായ അബൂബക്കര്‍ 1998ലാണ് ആദ്യമായി അബുദാബിയില്‍ ചെറിയതോതില്‍ ഒരു ഇലക്ട്രിക്കല്‍ ഷോറൂം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാ എമിറേറ്റുകളിലും സാന്നിധ്യമുറപ്പിക്കാന്‍ സേഫ് ലൈന്‍ ഗ്രൂപ്പിന് കഴിഞ്ഞു. ലോകപ്രശസ്തമായ ഇലക്ട്രിക്കല്‍ ബ്രാന്‍ഡുകളുടെ അംഗീകൃത വിതരണക്കാരാകാന്‍ കഴിഞ്ഞതിലൂടെ ആ രാജ്യത്തെ ഒട്ടനവധി പ്രധാനപ്പെട്ട നിര്‍മ്മിതികളില്‍ തങ്ങളുടേതായ മുദ്രപതിപ്പിക്കുവാനും സേഫ്‌ലൈന്‍ ഗ്രൂപ്പിന് സാധിച്ചു. യു.എ.ഇക്കു പുറമെ ഒമാനിലും ഇന്ത്യയിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. ഡോ. അബൂബക്കറിനോടൊപ്പം ഭാര്യ റഷീദയും കുട്ടികളും 10 വര്‍ഷ കാലാവധിയുള്ള യു.എ.ഇ. ഗോള്‍ഡന്‍ വിസക്ക് അര്‍ഹരായിട്ടുണ്ട്. പരേതനായ കുറ്റിക്കോല്‍ ഇബ്രാഹിം ഹാജിയുടെ മകനാണ് ഡോ. അബൂബക്കര്‍.

Related Articles
Next Story
Share it