യു.എ.ഇയിലും ഒമാനിലും ശക്തമായ മഴ; രണ്ട് കുട്ടികളടക്കം 3 പേര്‍ മരിച്ചു; നാല് പേരെ കാണാതായി

ദുബൈ: യു.എ.ഇയിലും ഒമാനിലും കനത്ത മഴ. യു.എ.ഇയില്‍ അബൂദബി, അല്‍ ഐന്‍, ദുബൈ ഹത്ത, ഫുജൈറ, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മേഘങ്ങളുടെ രൂപവത്ക്കരണം വര്‍ധിച്ചത് കാരണം മഴയുണ്ടായെന്നും എമിറേറ്റുകളില്‍ ഉടനീളം താപനിലയില്‍ കുറവുണ്ടായെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) വ്യക്തമാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. പരമാവധി താപനില 43 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. യു എ ഇയുടെ ചില ഭാഗങ്ങള്‍ ഏറ്റവും ചൂടുള്ളതാണ്. […]

ദുബൈ: യു.എ.ഇയിലും ഒമാനിലും കനത്ത മഴ. യു.എ.ഇയില്‍ അബൂദബി, അല്‍ ഐന്‍, ദുബൈ ഹത്ത, ഫുജൈറ, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മേഘങ്ങളുടെ രൂപവത്ക്കരണം വര്‍ധിച്ചത് കാരണം മഴയുണ്ടായെന്നും എമിറേറ്റുകളില്‍ ഉടനീളം താപനിലയില്‍ കുറവുണ്ടായെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) വ്യക്തമാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം.

പരമാവധി താപനില 43 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. യു എ ഇയുടെ ചില ഭാഗങ്ങള്‍ ഏറ്റവും ചൂടുള്ളതാണ്. തീരപ്രദേശങ്ങളില്‍ ഈര്‍പ്പം ഉയര്‍ന്ന തോതില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ കാറ്റ് കാരണം പൊടി ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഒമാനില്‍ ദുരന്തം വിതച്ച് രണ്ടുദിവസം തിമിര്‍ത്ത് പെയ്ത മഴക്ക് ശനിയാഴ്ച നേരിയ ശമനമുണ്ടായെങ്കിലും ഇതുവരെ മൂന്ന് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സമാഇലിലെ വാദി ലസ്ഗില്‍ ജെ.സി.ബിയുമായി മണ്ണ് നീക്കുകയായിരുന്ന വിദേശിയാണ് ഒഴുക്കില്‍പെട്ട് മരിച്ചത്. സലാല, ജഅലാന്‍ ബനീ ബൂഅലി എന്നിവിടങ്ങളില്‍ വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചതായും ആര്‍.ഒ.പി അറിയിച്ചു. നാലുപേരെ വാദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായിട്ടുണ്ട്.

വെള്ളിയാഴ്ച കനത്ത മഴ പെയ്തിറങ്ങിയ സൂര്‍ അടക്കം തെക്കന്‍ ശര്‍ഖിയയുടെ ഭാഗങ്ങളില്‍ ശനിയാഴ്ച പകല്‍ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. മസ്‌കത്ത് അടക്കം മേഖലകളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. വടക്കന്‍ ബാത്തിന, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളില്‍ ശനിയാഴ്ചയും മഴ പെയ്തു. വടക്കന്‍ ബാത്തിനയില്‍ ഷിനാസില്‍ കനത്ത മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇവരെ സുരക്ഷാവിഭാഗമെത്തി രക്ഷിച്ചു. കുട്ടികളെ ശ്രദ്ധിക്കണമെന്നും മഴ പെയ്യുമ്പോള്‍ പുറത്ത് വിടരുതെന്നും റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it