യു.എ.ഇ ചെമ്പിരിക്കന്‍സ് അങ്കണവാടിക്കുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി

യു.എ.ഇ ചെമ്പിരിക്കന്‍സ് അങ്കണവാടിക്കുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി കോളിയടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചെമ്പിരിക്കയില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ചെമ്പിരിക്ക നോര്‍ത്ത് അങ്കണവാടിക്ക് സ്ഥിരം കെട്ടിടം പണിയുന്നതിന് വേണ്ടിയുള്ള 6 ലക്ഷം രൂപ നല്‍കി. യു.എ.ഇ ലുള്ള നാട്ടുകാരുടെ കൂട്ടായ്മ യു.എ.ഇ ചെമ്പിരിക്കന്‍സ് വാങ്ങിയ സ്ഥലത്തിന്റെ ആധാരം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ യു.എ.ഇ ചെമ്പിരിക്കന്‍ സ് പ്രതിനിധി ചാപ്പ ശാഫി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിന് കൈമാറി. വൈ.പ്രസിഡണ്ട് മന്‍സൂര്‍ […]

യു.എ.ഇ ചെമ്പിരിക്കന്‍സ് അങ്കണവാടിക്കുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി
കോളിയടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചെമ്പിരിക്കയില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ചെമ്പിരിക്ക നോര്‍ത്ത് അങ്കണവാടിക്ക് സ്ഥിരം കെട്ടിടം പണിയുന്നതിന് വേണ്ടിയുള്ള 6 ലക്ഷം രൂപ നല്‍കി.
യു.എ.ഇ ലുള്ള നാട്ടുകാരുടെ കൂട്ടായ്മ യു.എ.ഇ ചെമ്പിരിക്കന്‍സ് വാങ്ങിയ സ്ഥലത്തിന്റെ ആധാരം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ യു.എ.ഇ ചെമ്പിരിക്കന്‍ സ് പ്രതിനിധി ചാപ്പ ശാഫി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിന് കൈമാറി.
വൈ.പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജയന്‍, അമീര്‍, നിസാര്‍, ജാനകി, സഅബ്ദുള്ള, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിന്‍സി, വിജയന്‍ മാഷ്, മജീദ് ചെമ്പിരിക്ക, സിദ്ദിഖ് പള്ളിക്കണ്ടം, മജീദ് ഖത്തര്‍, ശബീര്‍ ബി.കെ, അസ്ലം കീഴൂര്‍, താരിസ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it