യുഎഇ കാര്‍ റാലി: മൂസ ഷരീഫ് സഖ്യത്തിന് പിഡബ്ല്യുഡി ക്ലാസ്സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ്

അല്‍തായിദ്: യുഎഇയിലെ അല്‍തായിദില്‍ സമാപിച്ച യുഎഇ ഫ്രണ്ട് വീല്‍ ഡ്രൈവ് ക്ലാസ്സ് കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ നാല് റൗണ്ടിലും മിന്നുന്ന വിജയം കരസ്ഥമാക്കിയ മൂസ ഷരീഫ്-സനീം സാനി സഖ്യം പിഡബ്ല്യുഡി ക്ലാസ്സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് മാറോടണച്ചു. അഞ്ചാം റൗണ്ടില്‍ കണ്ണൂര്‍ സ്വദേശി മന്‍സൂര്‍ പരോളുമായി ചേര്‍ന്നാണ് ഷരീഫ് വെന്നിക്കൊടിപാറിച്ചത്. ഈ സഖ്യം യു.എ.ഇ റാലി ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. എമിറേറ്റ്‌സ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് യുഎഇയിലെ വിവിധ എമിറേറ്റ്‌സുകളിലായി റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ 29 […]

അല്‍തായിദ്: യുഎഇയിലെ അല്‍തായിദില്‍ സമാപിച്ച യുഎഇ ഫ്രണ്ട് വീല്‍ ഡ്രൈവ് ക്ലാസ്സ് കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ നാല് റൗണ്ടിലും മിന്നുന്ന വിജയം കരസ്ഥമാക്കിയ മൂസ ഷരീഫ്-സനീം സാനി സഖ്യം പിഡബ്ല്യുഡി ക്ലാസ്സ് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് മാറോടണച്ചു. അഞ്ചാം റൗണ്ടില്‍ കണ്ണൂര്‍ സ്വദേശി മന്‍സൂര്‍ പരോളുമായി ചേര്‍ന്നാണ് ഷരീഫ് വെന്നിക്കൊടിപാറിച്ചത്. ഈ സഖ്യം യു.എ.ഇ റാലി ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. എമിറേറ്റ്‌സ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് യുഎഇയിലെ വിവിധ എമിറേറ്റ്‌സുകളിലായി റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ 29 വര്‍ഷമായി ദേശീയ-അന്തര്‍ ദേശീയ റാലികളില്‍ വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി.സി.സി മേഖലയില്‍ കുതിപ്പ് തുടരുകയാണ്. ഇതിനകം മത്സരിച്ച റാലികളിളെല്ലാം തിളക്കമാര്‍ന്ന വിജയമാണ് ഷരീഫ് കരസ്ഥമാക്കിയത്. മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലെ അതിവേഗ റൗണ്ടുകള്‍ അടക്കം 6 സ്റ്റേജുകള്‍ ഉള്‍കൊള്ളുന്നതായിരുന്നു റാലി. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററായ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശി മൂസാ ഷരീഫ് മിസ്തുബിഷി ഇവോ 10 കാറുമായാണ് മന്‍സൂറുമൊത്ത് ടീം മിന്റി മോട്ടോര്‍സ് സ്‌പോര്‍ട്ടിന് വേണ്ടി അഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങിയത്. 2017, 2018, 2019 വര്‍ഷങ്ങളിലും മൂസാ ഷരീഫ്-സനീം സാനി സഖ്യം തന്നെയായിരുന്നു ഇവിടെ ജേതാക്കളായത്.
കാര്‍ റാലി മേഖലയില്‍ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫ് ഖത്തര്‍, മലേഷ്യന്‍ റാലികളിലും ജേതാവായിട്ടുണ്ട്. ഇതിനകം മൂസാ ഷരീഫ് ദേശീയ കാര്‍ റാലി കിരീടം നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട്.
വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി മൂസാ ഷരീഫ് ഇന്ന് പുറപ്പെടും.

Related Articles
Next Story
Share it