ആഴ്ചയില്‍ നാലര ദിവസം മാത്രം ജോലി; ശനി, ഞായര്‍ അവധി; വെള്ളിയാഴ്ച ഉച്ചവരെ മാത്രം; ജുമുഅ സമയത്തിലും മാറ്റം; പരിഷ്‌കാരങ്ങളുമായി യു.എ.ഇ

ദുബൈ: തൊഴില്‍ മേഖലയില്‍ നിര്‍ണായക പരിഷ്‌കാരങ്ങളുമായി യു.എ.ഇ. വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തി. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇനി അവധിയുണ്ടാകുക. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. 2022 ജനുവരി 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച ഉച്ച വരെ മാത്രമായിരിക്കും പ്രവൃത്തനം. രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും വെള്ളിയാഴ്ച പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാം. […]

ദുബൈ: തൊഴില്‍ മേഖലയില്‍ നിര്‍ണായക പരിഷ്‌കാരങ്ങളുമായി യു.എ.ഇ. വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തി. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇനി അവധിയുണ്ടാകുക. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. 2022 ജനുവരി 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

വെള്ളിയാഴ്ച ഉച്ച വരെ മാത്രമായിരിക്കും പ്രവൃത്തനം. രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും വെള്ളിയാഴ്ച പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാം. അതായത് ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍.

വെള്ളിയാഴ്ച അവധി ഒഴിവാക്കിയ സാഹചര്യത്തില്‍ ജുമുഅ സമയത്തിലും മാറ്റം വരും. ജുമുഅ ഉച്ചയ്ക്ക് 1.15 ന് ആയിരിക്കും. നേരത്തെ ഉച്ചയ്ക്ക് 12.15നായിരുന്നു നടന്നിരുന്നത്. തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ജോലിസമയം ക്രമീകരിച്ചിരിക്കുന്നത്.

ഈ നീക്കം ശനി-ഞായര്‍ വാരാന്ത്യം പിന്തുടരുന്ന രാജ്യങ്ങളുമായുള്ള സുഗമമായ സാമ്പത്തിക, വ്യാപാര, സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുമെന്നും ആയിരക്കണക്കിന് യുഎഇ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ശക്തമായ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളും അവസരങ്ങളും സുഗമമാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

Related Articles
Next Story
Share it