മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം യുപിയില്‍ ആദ്യമായി അറസ്റ്റ് ചെയ്ത മുസ്ലിം യുവാവിനെതിരെ തെളിവില്ലെന്ന് കോടതിയില്‍ സമ്മതിച്ച് യോഗി സര്‍ക്കാര്‍

ലക്നൗ: മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം യുപിയില്‍ ആദ്യമായി അറസ്റ്റ് ചെയ്ത മുസ്ലിം യുവാവിനെതിരെ തെളിവില്ലെന്ന് കോടതിയില്‍ സമ്മതിച്ച് യോഗി സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യുവതിയെ മതം മാറ്റാന്‍ പ്രതി ശ്രമം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. ഇതോടെ കേസ് ജനുവരി 15ന് വീണ്ടും പരിഗണിക്കും. മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം എഫ്ഐആറില്‍ പേരുനല്‍കിയത് തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ അക്ഷയ് കുമാര്‍ ത്യാഗിയുടെ പരാതിയിലാണ് പോലീസ് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം പ്രതികളെ അറസ്റ്റ് […]

ലക്നൗ: മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം യുപിയില്‍ ആദ്യമായി അറസ്റ്റ് ചെയ്ത മുസ്ലിം യുവാവിനെതിരെ തെളിവില്ലെന്ന് കോടതിയില്‍ സമ്മതിച്ച് യോഗി സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യുവതിയെ മതം മാറ്റാന്‍ പ്രതി ശ്രമം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. ഇതോടെ കേസ് ജനുവരി 15ന് വീണ്ടും പരിഗണിക്കും.

മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം എഫ്ഐആറില്‍ പേരുനല്‍കിയത് തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ അക്ഷയ് കുമാര്‍ ത്യാഗിയുടെ പരാതിയിലാണ് പോലീസ് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തത്. തന്റെ ഭാര്യയെ നദീം, സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് മതം മാറ്റാന്‍ ശ്രമിക്കുകയും ഭാര്യയെ ഇവര്‍ പ്രണയത്തില്‍പ്പെടുത്തി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it