മൊഗ്രാൽ : സമസ്ത കേരള ജംഇയത്തുൽ ഉലമ ഉപാധ്യക്ഷൻ ശൈഖുനാ യു എം അബ്ദുൽ റഹ്മാൻ മൗലവിയുടെ പുത്രൻ മൊഗ്രാൽ കടവത്തെ യു.എം. മുജീബ് (55) അന്തരിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് അബുദാബിയിലെ ഫ്ലാറ്റിൽ കുഴഞ്ഞുവീണ് മരിച്ചത്.കഴിഞ്ഞ മൂന്ന് പാതിറ്റാണ്ടിലധികമായി അബുദാബിയിലെ പ്രമുഖ അമേരിക്കൻ കൺസ്ട്രക്ഷൻ കമ്പനിയായ ടർണറിൽ ജോലി ചെയ്തു വരികയായിരുന്നു. മികച്ച സംഘാടകനും എഴുത്തുകാരനും പ്രാസംഗികനുമൊക്കെയായിരുന്ന മുജീബ് അബുദാബി ഇസ്ലാമിക് സെന്ററിന്റെ നെടും തൂണായിരുന്നു. അബുദാബി-കാസർകോട് ജില്ലാ കെ.എം.സി.സി മുൻ ജന. സെക്രട്ടറിയാണ്. പ്രവാസലോകത്തും നാട്ടുകാർക്കും ഏറെ പ്രിയങ്കരനും വലിയ സുഹൃത് വലയത്തിന്റെ ഉടമയുമാണ് മുജീബ്.
ഭാര്യ:ഖദീജ. മക്കൾ: നയീമ, നബീൽ, നിഹാൽ അബ്ദുൽ റഹ്മാൻ, ഫാത്തിമ നഫ് ല.(എല്ലാവരും
വിദ്യാർത്ഥികൾ)
സഹോദരങ്ങൾ : മുഹമ്മദലി ശിഹാബ്, ഫസ്ലു റഹ്മാൻ, നൂറുൽ അമീൻ, അബ്ദുള്ള ഇർഫാൻ, ഷഹീർ അലി ഷിഹാബ്, ഖദീജാബി, ഷാഹിന ചെങ്കള, പരേതയായ ഷാഹിദ.
മുജീബിന്റെ നിര്യാണത്തിൽ മൊഗ്രാൽ കടവത്ത് സിറ്റിസൻ ക്ലബ്, അൽ മദ്രസത്തുൽ ആലിയാ കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി, മൊഗ്രാൽ ഗ്രീൻസ്റ്റാർ അനുശോചിച്ചു.