അണ്ടര്‍-23 ഉത്തരമേഖലാ ക്രിക്കറ്റ്: കാസര്‍കോട് ചാമ്പ്യന്‍മാര്‍

കാസര്‍കോട്: കാസര്‍കോട് കെ.സി.എ സ്റ്റേഡിയത്തിലും തലശേരി കെ.സി.എ സ്റ്റേഡിയത്തിലുമായി നടന്ന 23 വയസ്സിന് താഴെയുള്ളവരുടെ ഉത്തര മേഖല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നാല് മല്‍സരത്തില്‍ നിന്ന് 13 പോയിന്റ് നേടി കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്‍മാരായി.കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ടീമുകളുമായാണ് കാസര്‍കോട് ടീം മത്സരിച്ചത്.കണ്ണൂരുമായി നടന്ന ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ കോഴിക്കോട്, മലപ്പുറം എന്നീ ടീമുകളോട് ഫസ്റ്റ് ഇന്നിംഗ്‌സ് ലീഡ് നേടുകയും വയനാടിനെതിരെയുള്ള മത്സരത്തില്‍ 10 വിക്കറ്റിന് വിജയിക്കുകയും […]

കാസര്‍കോട്: കാസര്‍കോട് കെ.സി.എ സ്റ്റേഡിയത്തിലും തലശേരി കെ.സി.എ സ്റ്റേഡിയത്തിലുമായി നടന്ന 23 വയസ്സിന് താഴെയുള്ളവരുടെ ഉത്തര മേഖല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നാല് മല്‍സരത്തില്‍ നിന്ന് 13 പോയിന്റ് നേടി കാസര്‍കോട് ജില്ലാ ടീം ചാമ്പ്യന്‍മാരായി.
കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ടീമുകളുമായാണ് കാസര്‍കോട് ടീം മത്സരിച്ചത്.
കണ്ണൂരുമായി നടന്ന ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ കോഴിക്കോട്, മലപ്പുറം എന്നീ ടീമുകളോട് ഫസ്റ്റ് ഇന്നിംഗ്‌സ് ലീഡ് നേടുകയും വയനാടിനെതിരെയുള്ള മത്സരത്തില്‍ 10 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
കണ്ണൂരിനെതിരേയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കണ്ണൂര്‍ 208 റണ്‍സിന് എല്ലാവരും പുറത്തായി. കാസര്‍കോടിന് വേണ്ടി ഫായിസ് എം.എ 7 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാസര്‍കോട് 121 എല്ലാവരും പുറത്തായി. കണ്ണൂരിന്റെ രണ്ടാം ഇന്നിംഗ്‌സ് 98 റണ്‍സില്‍ അവസാനിച്ചു. ഫായിസ് എം.എ 3 വിക്കറ്റ് നേടി. 186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കാസര്‍കോടിന് 3 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ള. ഫര്‍ഹാന്‍ ടി.കെ 55 റണ്‍സും സാബിര്‍ സനത് 30 റണ്‍സുമായി പുറത്താകാതെ നിന്നു. മുഹമ്മദ് കൈഫ് 36 റണ്‍സും നേടി. ഫായിസ് എം.എ രണ്ട് ഇന്നിംഗ്‌സുകളിലുമായി 10 വിക്കറ്റ് നേടി.
കോഴിക്കോടിനെതിരേയള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് ഫായിസ് എം.എയുടെ 6 വിക്കറ്റ് മികവില്‍ 88 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാസര്‍കോട് 138 റണ്‍സ് എടുത്തു. മുഹമ്മദ് കൈഫ് 37 റണ്‍സും ജഗന്നാദ് 30 റണ്‍സും നേടി. മലപ്പുറത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് 191 റണ്‍സില്‍ അവസാനിച്ചു. തുഷാര്‍ ബി.കെ 4 വിക്കറ്റും ഫായിസ് എം.എ 3 വിക്കറ്റും നേടി. കാസര്‍കോടിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് നേടിയിരുന്നു. അതുല്‍ 31 റണ്‍സും തുഷാര്‍ ബി.കെ 24 റണ്‍സും നേടി.
വയനാടിനെതിരേയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വയനാട് 170 റണ്‍സിന് എല്ലാവരും പുറത്തായി കാസര്‍കോടിന്റെ മിഥുന്‍ 4 വിക്കറ്റും ഫായിസ് എം.എ 3 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാസര്‍കോട് 195 റണ്‍സിന് എല്ലാവരും പുറത്തായി. ഫര്‍ഹാന്‍ ടി.കെ 72 റണ്‍സും മുഹമ്മദ് കൈഫ് 48 റണ്‍സും നേടി.
വയനാടിന്റെ രണ്ടാം ഇന്നിംഗ്‌സ് 37 റണ്‍സില്‍ അവസാനിച്ചു. ശ്രിചന്ദ് കൃഷ്ണന്‍ 5 വിക്കറ്റും ഫായിസ് എം.എ 3 വിക്കറ്റും നേടി. 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കാസര്‍കോട് വിക്കറ്റ് പോകാതെ 13 റണ്‍സ് നേടി.
മലപ്പുറത്തിനെതിരേയുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മലപ്പുറം 160 റണ്‍സില്‍ എല്ലാവരും പുറത്തായി. ആദര്‍ഷ് 5 വിക്കറ്റും തുഷാര്‍ ബി.കെ 3 വിക്കറ്റും ഫായിസ് എം.എ 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാസര്‍കോട് 190 റണ്‍സ് നേടി. ഫര്‍ഹാന്‍ ടി.കെ 96 റണ്‍സ് നേടി.
മലപ്പുറത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടുകയും മത്സരം സമനിലയില്‍ ആവസാനിച്ചു. ഫായിസ് എം.എ 3 വിക്കറ്റ് നേടി.
ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുല്‍ ഫായിസ് എം.എ, അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ, മുഹമ്മദ് കൈഫ്, അഭിജിത്ത് കെ എന്നിവരെ ഉത്തരമേഖലാ ടീമിലേക്ക് തിരഞ്ഞെടുത്തു.
ചാമ്പ്യന്‍മാരായ ടീം അംഗങ്ങളേയും ഉത്തരമേഖലാ ടീമിലേക് തിരഞ്ഞെടുത്ത കളിക്കാരേയും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it