വിദ്യാനഗറിലും പിലാങ്കട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട്: വിദ്യാനഗറിലും ബദിയടുക്ക പിലാങ്കട്ടയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വിദ്യാനഗറിലുണ്ടായ വാഹനപകടത്തില്‍ തളങ്കര തെരുവത്ത് കൊറക്കോട് ബിലാല്‍ നഗറിലെ ഓട്ടോ ഡ്രൈവര്‍ ബഷീര്‍-സുഹ്‌റ ദമ്പതികളുടെ മകനും ചക്കര ബസാറില്‍ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് കട ഉടമയുമായ മുഹമ്മദ് സക്കീര്‍(21), പിലാങ്കട്ട മരമില്ലിന് സമീപത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാഗിരി കന്യാനയിലെ ഹസൈനാര്‍-ബീഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റസാഖ് (39) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ദേലംപാടിയിലെ പവന്‍ കുമാറി(22)ന് പരിക്കേറ്റു. […]

കാസര്‍കോട്: വിദ്യാനഗറിലും ബദിയടുക്ക പിലാങ്കട്ടയിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
വിദ്യാനഗറിലുണ്ടായ വാഹനപകടത്തില്‍ തളങ്കര തെരുവത്ത് കൊറക്കോട് ബിലാല്‍ നഗറിലെ ഓട്ടോ ഡ്രൈവര്‍ ബഷീര്‍-സുഹ്‌റ ദമ്പതികളുടെ മകനും ചക്കര ബസാറില്‍ മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് കട ഉടമയുമായ മുഹമ്മദ് സക്കീര്‍(21), പിലാങ്കട്ട മരമില്ലിന് സമീപത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാഗിരി കന്യാനയിലെ ഹസൈനാര്‍-ബീഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റസാഖ് (39) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ദേലംപാടിയിലെ പവന്‍ കുമാറി(22)ന് പരിക്കേറ്റു. വിദ്യാനഗറില്‍ ഇന്നലെയായിരുന്നു അപകടം. സക്കീര്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കാറും കൂട്ടിയിടിക്കുകയായിരുന്നു. സക്കീറിനെ ഉടന്‍ മംഗളുരുവിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫിലുണ്ടായിരുന്ന സക്കീര്‍ ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. അപകടം വരുത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യ ശ്രമത്തിന് കേസെടുത്തു. കുടുംബത്തിലെ ഏക ആണ്‍തരിയേയാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. സഹോദരങ്ങള്‍: സക്കീന, ഷമീമ.
ഇന്നലെ രാത്രി എട്ട് മണിയോടെ പിലങ്കട്ടയിലെ മരമില്ലിന് സമീപമാണ് മറ്റൊരു അപകടമുണ്ടായത്. ബദിയടുക്ക ഭാഗത്ത് നിന്നും മുള്ളേരിയ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും പിലാങ്കട്ടയില്‍ നിന്നും ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ റസാഖിനെയും പവന്‍ കുമാറിനെയും നാട്ടുകാര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി 11.30ഓടെയാണ് റസാഖ് മരണപ്പെട്ടത്.
പവന്‍ കുമാര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. സാജിദയാണ് റസാഖിന്റെ ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: അഷറഫ്, ഖമറുദ്ദീന്‍, മുനീര്‍, അസ്‌കര്‍, സിദ്ദീഖ്, ഹനീഫ, ആയിശ, മൈമുന, സക്കീന, മറിയമ്മ, റുഖിയ.

Related Articles
Next Story
Share it