കാസര്‍കോട്ട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ വിദ്യാനഗര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍ സമദാനി എന്ന കോബ്ര സമദാനി (27), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡ് ആയിഷ മന്‍സിലിലെ മുഹമ്മദ് സഫ്‌വാന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡിവൈഎസ്പി പി.പി. സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി, എസ്‌ഐമാരായ നിബിന്‍ […]

കാസര്‍കോട്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ വിദ്യാനഗര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ അബ്ദുല്‍ സമദാനി എന്ന കോബ്ര സമദാനി (27), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡ് ആയിഷ മന്‍സിലിലെ മുഹമ്മദ് സഫ്‌വാന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡിവൈഎസ്പി പി.പി. സദാനന്ദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി, എസ്‌ഐമാരായ നിബിന്‍ ജോയി, വിനോദ് കുമാര്‍, ഡാന്‍സാഫ് ടീമംഗങ്ങളായ എസ്.ഐ നാരായണന്‍ നായര്‍, എസ്.ഐ ബാലകൃഷ്ണന്‍ സി.കെ, എ.എസ്.ഐമാരായ ലക്ഷ്മി നാരായണന്‍, അബൂബക്കര്‍ കല്ലായി, സി.പി.ഒമാരായ ശിവകുമാര്‍ പി, രാജേഷ് എന്‍, ജിനേഷ്, നികേഷ് എം, ഷജീഷ് ജെ എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. ലോക്ഡൗണ്‍ കാലത്തുള്ള പൊലീസിന്റെ ചെക്കിങ് മുതലെടുത്തുകൊണ്ട് പച്ചക്കറികള്‍ എന്ന് വ്യാജേന സ്‌കൂട്ടറില്‍ കടത്തുകയായിരുന്നു കഞ്ചാവ്.

Related Articles
Next Story
Share it