സവര്‍ക്കറുടെ ഫ്‌ളക്‌സിനെ ചൊല്ലി ശിവമോഗയില്‍ സംഘര്‍ഷം, രണ്ട് പേര്‍ക്ക് കുത്തേറ്റു; ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു: ശിവമോഗയില്‍ വീര്‍ സവര്‍ക്കറുടെ ഫ്‌ളക്സ് നീക്കം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. പ്രേംസിങ് (20), പ്രവീണ്‍(27) എന്നിവര്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദുത്വ സംഘടനകളാണ് അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സവര്‍ക്കറുടെ പോസ്റ്റര്‍ പതിപ്പിച്ചത്. സര്‍ക്കിളിന്റെ പേര് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ഒരു വിഭാഗം പറയുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് മാപ്പപേക്ഷിച്ച സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഒരു വിഭാഗം […]

ബംഗളൂരു: ശിവമോഗയില്‍ വീര്‍ സവര്‍ക്കറുടെ ഫ്‌ളക്സ് നീക്കം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. പ്രേംസിങ് (20), പ്രവീണ്‍(27) എന്നിവര്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദുത്വ സംഘടനകളാണ് അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സവര്‍ക്കറുടെ പോസ്റ്റര്‍ പതിപ്പിച്ചത്. സര്‍ക്കിളിന്റെ പേര് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ഒരു വിഭാഗം പറയുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് മാപ്പപേക്ഷിച്ച സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതിനെതിരേ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തുവന്നത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്നാണ് ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. സവര്‍ക്കറുടെ ചിത്രത്തിനെതിരേ പ്രതിഷേധിച്ച യുവാക്കളെ ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തി വീശി. നിരോധനാജ്ഞക്ക് പുറമെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാനും പൊലീസ് നിര്‍ദേശിച്ചു. പ്രേംസിങ്ങിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 15ന് ശിവമോഗയിലെ അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ വീര്‍ സവര്‍ക്കറുടെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ടിപ്പു സുല്‍ത്താന്റെ ഫ്ളക്‌സ് അവിടെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു സംഘം ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് ഫ്ളക്സ് നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനും പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.

Related Articles
Next Story
Share it