കളനാട്ട് മീന്‍ലോറി ബൈക്കിലിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോട്: കളനാട്ട് മീന്‍ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കുന്ന് തിരുവക്കോളിയിലെ പ്രഭാകരന്റെയും ഉഷയുടെയും മകന്‍ എന്‍.എ പ്രജീഷ്(22), പെരിയ പള്ളിപ്പുഴയിലെ പരേതനായ യാക്കൂബിന്റെയും സതിമേരിയുടെയും മകന്‍ അനില്‍ യാക്കൂബ് (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി താഴെ കളനാട് വെച്ചാണ് അപകടമുണ്ടായത്. പെയിന്റിംഗ് തൊഴിലാളിയായ പ്രജീഷും വെല്‍ഡിംഗ് തൊഴിലാളിയായ അനിലും ഉറ്റസുഹൃത്തുക്കളായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മീന്‍ലോറി ഇടിക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുമാണ് മരിച്ചത്. […]

കാസര്‍കോട്: കളനാട്ട് മീന്‍ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കുന്ന് തിരുവക്കോളിയിലെ പ്രഭാകരന്റെയും ഉഷയുടെയും മകന്‍ എന്‍.എ പ്രജീഷ്(22), പെരിയ പള്ളിപ്പുഴയിലെ പരേതനായ യാക്കൂബിന്റെയും സതിമേരിയുടെയും മകന്‍ അനില്‍ യാക്കൂബ് (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി താഴെ കളനാട് വെച്ചാണ് അപകടമുണ്ടായത്.
പെയിന്റിംഗ് തൊഴിലാളിയായ പ്രജീഷും വെല്‍ഡിംഗ് തൊഴിലാളിയായ അനിലും ഉറ്റസുഹൃത്തുക്കളായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മീന്‍ലോറി ഇടിക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലുമാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ചന്ദ്രഗിരി സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാസര്‍കോട് നിന്ന് ഫയര്‍ ഫോഴ്സും കണ്‍ട്രോള്‍ റൂം പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പ്രവീണ, ശ്രുതി എന്നിവര്‍ പ്രജീഷിന്റെയും അജേഷ് , പരേതനായ അനീഷ് എന്നിവര്‍ അനിലിന്റെയും സഹോദരങ്ങളാണ്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നുച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related Articles
Next Story
Share it