കുന്താപുരത്ത് ആള്‍ട്ടോകാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

മംഗളൂരു: കുന്താപുരത്ത് ആള്‍ട്ടോകാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മഡ്ഗുദ്ദെ സ്വദേശിയായ കിരണ്‍ മേസ്ത (24), നെരലക്കട്ടയിലെ രവീന്ദ്ര കുമാര്‍ (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കുന്താപുരം ചര്‍ച്ച് റോഡിലെ പള്ളിക്ക് സമീപം റോഡിലാണ് അപകടമുണ്ടായത്. കിരണ്‍ മേസ്തയും രവീന്ദ്രകുമാറും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. മഡ്ഗുഗ്ഗെയില്‍ നിന്ന് അമിത വേഗതയില്‍ നഗരത്തിലേക്ക് നീങ്ങുകയും അശ്രദ്ധമായി ഓടിക്കുകയും ചെയ്ത കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും […]

മംഗളൂരു: കുന്താപുരത്ത് ആള്‍ട്ടോകാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മഡ്ഗുദ്ദെ സ്വദേശിയായ കിരണ്‍ മേസ്ത (24), നെരലക്കട്ടയിലെ രവീന്ദ്ര കുമാര്‍ (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കുന്താപുരം ചര്‍ച്ച് റോഡിലെ പള്ളിക്ക് സമീപം റോഡിലാണ് അപകടമുണ്ടായത്. കിരണ്‍ മേസ്തയും രവീന്ദ്രകുമാറും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. മഡ്ഗുഗ്ഗെയില്‍ നിന്ന് അമിത വേഗതയില്‍ നഗരത്തിലേക്ക് നീങ്ങുകയും അശ്രദ്ധമായി ഓടിക്കുകയും ചെയ്ത കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. കിരണ്‍ മേസ്ത ആരോഗ്യപ്രവര്‍ത്തകനും രവീന്ദ്ര കുമാര്‍ ഉഡുപ്പിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു. കുന്താപുര ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it