ഉദുമയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു; അപകടം ഐ.എസ്.എല്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം കാണാന്‍ പോവുന്നതിനിടെ

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി പാതയിലെ ഉദുമ പള്ളത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശികളായ മുഹമ്മദ് ജംഷീര്‍ (22), മുഹമ്മദ് ശിബിന്‍ (20) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഞായറാഴ്ച പുലര്‍ചെ അഞ്ചരയോടെയാണ് അപകടം. ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പോവുകയായിരുന്ന സംഘത്തില്‍ പെട്ടവരാണ് അപകടത്തില്‍ പെട്ടത്. രണ്ട് സംഘമായി ബൈക്കിലും കാറിലുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ മംഗളൂരിലെത്തിയപ്പോള്‍ ബൈക്കില്‍ വരികയായിരുന്നവരെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ […]

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി പാതയിലെ ഉദുമ പള്ളത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശികളായ മുഹമ്മദ് ജംഷീര്‍ (22), മുഹമ്മദ് ശിബിന്‍ (20) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഞായറാഴ്ച പുലര്‍ചെ അഞ്ചരയോടെയാണ് അപകടം.
ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് പോവുകയായിരുന്ന സംഘത്തില്‍ പെട്ടവരാണ് അപകടത്തില്‍ പെട്ടത്. രണ്ട് സംഘമായി ബൈക്കിലും കാറിലുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ മംഗളൂരിലെത്തിയപ്പോള്‍ ബൈക്കില്‍ വരികയായിരുന്നവരെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചപ്പോള്‍ പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അപകടം സംഭവിച്ച വിവരം അറിഞ്ഞത്. യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റില്‍ മീന്‍ കയറ്റി വരികയായിരുന്ന മിനിലോറിയിടിച്ചാണ് അപകടം.
അബ്ദുല്‍ കരീം-ജമീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ജംശീര്‍. കോയമ്പതൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് ജംശാദ്, മുഹമ്മദ് നിഹാല്‍, നൗഫല്‍, ജുമൈല.
നാസര്‍- ജസീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ശിബിന്‍. മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: റുമൈസ്, അശ്ഫിന്‍, ഫിദ.
അപകടവിവരമറിഞ്ഞ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് തുടങ്ങിയവര്‍ മോര്‍ച്ചറിയിലെത്തി.

Related Articles
Next Story
Share it