നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

മംഗളൂരു: ദൊഡ്ഡേരിക്ക് സമീപം പയസ്വിനി നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.പുത്തൂര്‍ അരിയാട്ക്ക സ്വദേശി ദേര്‍ള നാരായണ പാടാളിയുടെ മകന്‍ ജിതേഷ് (19), പടുവന്നൂര്‍ വില്ലേജിലെ അമ്പാട്ടെമൂലയില്‍ കൃഷ്ണ നായിക്കയുടെ മകന്‍ പ്രവീണ്‍ (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.ആദ്യം ഇറങ്ങിയ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട് മറ്റൊരാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരും മുങ്ങിമരിക്കുകയായിരുന്നു.ഓടബായിയിലെ തൂക്കുപാലത്തിന് സമീപത്തെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു മുങ്ങിമരിച്ച രണ്ടുപേരും. സംഭവത്തില്‍ സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

മംഗളൂരു: ദൊഡ്ഡേരിക്ക് സമീപം പയസ്വിനി നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.
പുത്തൂര്‍ അരിയാട്ക്ക സ്വദേശി ദേര്‍ള നാരായണ പാടാളിയുടെ മകന്‍ ജിതേഷ് (19), പടുവന്നൂര്‍ വില്ലേജിലെ അമ്പാട്ടെമൂലയില്‍ കൃഷ്ണ നായിക്കയുടെ മകന്‍ പ്രവീണ്‍ (19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ആദ്യം ഇറങ്ങിയ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ട് മറ്റൊരാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരും മുങ്ങിമരിക്കുകയായിരുന്നു.
ഓടബായിയിലെ തൂക്കുപാലത്തിന് സമീപത്തെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു മുങ്ങിമരിച്ച രണ്ടുപേരും. സംഭവത്തില്‍ സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Related Articles
Next Story
Share it